പേരാമ്പ്രയിലെ അനധികൃത കച്ചവടം വിലക്ക്് കാറ്റില്‍പറത്തി കച്ചവടം തകൃതി
പേരാമ്പ്ര: ഗ്രാമ പഞ്ചായത്തില്‍ അനധികൃതമായി കച്ചവടം ചെയ്യുന്ന പെട്ടിക്കടകള്‍ക്കും ഉന്തുവണ്ടികള്‍ക്കും നോട്ടിസ് നല്‍കി നടപടി സ്വീകരിച്ചെങ്കിലും ഒരു വിഭാഗം വിലക്കു മറികടന്ന് കച്ചവടം പൊടിപൊടിക്കുന്നു.
മത്സ്യമാര്‍ക്കറ്റ് പരിസരത്തെ പെട്ടിക്കടകളും ഉന്തുവണ്ടി കച്ചവടവും വിലക്കിയതോടെ പാവപ്പെട്ട ധാരാളം തൊഴിലാളികളുടെ കുടുംബം പട്ടിണിയിലായി. മത്സ്യമാര്‍ക്കറ്റ് പരിസരത്തു മാത്രം 12 ഉന്തുവണ്ടി കച്ചവടവും ആറോളം പെട്ടിക്കടകളും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ അനധികൃത കച്ചവടകേന്ദ്രങ്ങള്‍ക്കും നോട്ടിസ് നല്‍കിയെങ്കിലും ഒരുവിഭാഗം ഇതൊന്നും ബാധകമല്ലെന്ന തരത്തില്‍ കച്ചവടം നടത്തുകയാണ്.
ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള നിരവധി കച്ചവടക്കാര്‍ യാതൊരു മാനദണ്ഡവുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. നടപ്പാതകളില്‍ തിരക്കുണ്ടാക്കുന്ന തരത്തില്‍ നിരവധി തെരുവോര കച്ചവടക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടിവിടെ.
ഇതിനിടെ പഞ്ചായത്ത് ഭരണസമിതി ഏകപക്ഷീയമായിട്ടാണ് പെട്ടിക്കട, ഉന്തുവണ്ടി കച്ചവടക്കാരെ നോട്ടിസ് നല്‍കി ഒഴിപ്പിച്ചതെന്ന് വിവിധ യൂനിയനുകള്‍ ആരോപിച്ചു. ഭരണസമിതി യോഗത്തില്‍ പ്രതിപക്ഷ മെംബര്‍മാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."