HOME
DETAILS
MAL
മ്യാന്മറില് ഖനിയില്‍ മണ്ണിടിച്ചില്‍ 160 മരണം
backup
July 03 2020 | 01:07 AM
നെയ്പിഡോ: വടക്കന്‍ മ്യാന്മറില് ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 160ല്‍ അധികം പേര് മരിച്ചു. കച്ചിന് സ്റ്റേറ്റിലെ പാകന്ത് ഏരിയയിലെ രതനക്കല്ല് ഖനിയിലാണ് അപകടം ഉണ്ടായത്.
160 പേര് മരിച്ചതായാണ് പ്രാഥമിക വിവരം. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു.
നിരവധി പേര് മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. പ്രാദേശികസമയം രാവിലെ 6.30ഓടെയായിരുന്നു അപകടം. കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
രത്നക്കല്ലുകള്‍ ശേഖരിക്കുയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ചെളിയും പാറക്കൂട്ടങ്ങളും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നതായി അധികൃതര്‍ അറിയിച്ചു.
പച്ച രത്നക്കല്ലുകളുടെ വന്‍ ശേഖരമുള്ള മ്യാന്മറിലെ ഖനികളില്‍ മുന്‍പും നിരവധി തടവണ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. 2015ലുണ്ടായ അപകടത്തില്‍ 116 പേര്‍ക്ക് ജീവന് നഷ്ടമായിരുന്നു.
ശക്തമായ മഴയെ തുടര്‍ന്ന് ഖനികളില്‍ ജോലിക്കു പോവരുതെന്ന് തൊഴിലാളികള്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."