ഡീന്‍ കുര്യാക്കോസിന് ഇടുക്കി മണ്ഡലത്തില്‍ വന്‍ വരവേല്‍പ്പ്
ചെറുതോണി: യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് ഇടുക്കി നിയോജക മണ്ഡലത്തില്‍ ആവേശകരമായ തുടക്കം. തങ്ങളുടെ സ്വന്തം സ്ഥാനാര്‍ഥിയെ നെഞ്ചോടു ചേര്‍ത്താണ് ഇടുക്കിയിലെ കാര്‍ഷിക ജനത ഓരോ മേഖലയിലും സ്വീകരണം നല്‍കിയത്.
കൊടിതോരണങ്ങളും പ്ലാക്കാര്‍ഡുകളും കൈയിലേന്തി ബൈക്ക് റാലിയുടെ അകമ്പടിയോടെ റോഡ് ഷോ നടത്തിയാണ് ഒരോ സ്വീകരണ കേന്ദ്രങ്ങിലേയ്ക്കും സ്ഥാനാര്‍ഥിയെ ആനയിച്ചത്. മുത്തുക്കുടയും വാദ്യമേളങ്ങളും സ്വീകരണ ചടങ്ങുകള്‍ക്ക് കൊഴുപ്പേകി. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ അഭിവാദ്യം അര്‍പ്പിക്കാന്‍ വഴിയോരങ്ങളില്‍ കാത്തു നിന്നിരുന്നു.രണ്ടാഴ്ചയായി പാര്‍ലമെന്റ് മണ്ഡലത്തിലുടെ നീളം സൗഹൃദ സന്ദര്‍ശനങ്ങളില്‍ നിന്നും ലഭിച്ച് ആവേശ നിര്‍ഭരമായ സ്വീകണത്തിന്റെ ആത്മവിശ്വാസത്തോടെയാണ് ഡീന്‍ കുര്യാക്കോസ് ഇന്നലെ രാവിലെ കഞ്ഞിക്കുഴിയില്‍ നിന്നും തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമിടുന്നത്.
റോഷി അഗസ്റ്റിന്‍ എം.എല്‍.എ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു വെണ്‍മണി, വരിക്കമുത്തന്‍, പഴയരിക്കണ്ടം, ഉമ്മന്‍ചാണ്ടി കോളനി, ആല്‍പ്പാറ, ചുരുളി, ചേലച്ചുവട്, കീരിത്തോട്, പനംകുട്ടി, കമ്പളികണ്ടം, പാറത്തോട്, പണിക്കന്‍കുടി, മുനിയറ, കൊമ്പടിഞ്ഞാല്‍, മുള്ളരിക്കുടി, പെരിഞ്ചാംകുട്ടി, ചെമ്പകപ്പാറ, ബെഥേല്‍, മേലെചിന്നാര്‍, കനകക്കുന്ന്, പെരുംതൊട്ടി, തോപ്രാംകുടി, വാത്തിക്കുടി, പടമുഖം, മുരിക്കാശേരി, പതിനാറാംകണ്ടം, രാജമുടി, ഉപ്പുതോട്, ചാലി സിറ്റി, കരിമ്പന്‍, മുളക് വള്ളി, ഭൂമിയാം കുളം, മണിയാറന്‍കുടി ,മുസ്ലിംപള്ളി സിറ്റി ,പേപ്പാറ, വാഴത്തോപ്പ്,തടിയമ്പാട്,താന്നിക്കണ്ടം, പൈനാവ്, ചെറുതോണി എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. മണ്ഡലത്തിലുടനീളം ആവേശകരമായ പിന്തുണയാണ് എല്ലാവിഭാഗം ജനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."