HOME
DETAILS
MAL
യു.പി പൊലിസ് സ്റ്റേഷനിലെ ലൈംഗികാധിക്ഷേപം പൊലിസുകാരന് അറസ്റ്റില്‍; സര്‍വിസില്‍നിന്ന് പിരിച്ചുവിട്ടു
backup
July 03 2020 | 01:07 AM
ലക്നൗ: ഉത്തര്‍പ്രദേശിലെ ദിയോരിയയില്‍ പൊലിസ് സ്റ്റേഷനില്‍ പരാതി ബോധിപ്പിക്കാനെത്തിയ യുവതിക്കു മുന്പില്വച്ച് സ്വയംഭോഗം ചെയ്ത പൊലിസുകാരന് അറസ്റ്റില്‍. ദിയോരിയയിലെ ഭത്നി സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫിസറായിരുന്ന ഭിഷംപാലിനെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇയാളെ സര്‍വിസില്‍നിന്നു പിരിച്ചുവിട്ടതായി ഉത്തര്‍പ്രദേശ് ഡി.ജി.പി വ്യക്തമാക്കുകയും ചെയ്തു.
പരാതി പറയാനെത്തിയ യുവതിക്കു മുന്പില്വച്ച് സ്റ്റേഷന്റെ ചുമതലയുള്ള പൊലിസുകാരന് സ്വയംഭോഗം ചെയ്യുന്ന വിഡിയോ വൈറലായിരുന്നു. നേരത്തെ രണ്ടു തവണ രക്ഷിതാക്കളോടൊപ്പം പരാതിയുമായെത്തിയപ്പോള്‍ പൊലിസുകാരന് ഇത്തരത്തില്‍ പെരുമാറിയിരുന്നു. എന്നാല്‍, പരാതി സ്വീകരിച്ചിരുന്നില്ല. മൂന്നാം തവണ എത്തിയപ്പോഴും സമാന അനുഭവമുണ്ടായതോടെ യുവതി ഇതു വിഡിയോയില്‍ ചിത്രീകരിക്കുകയായിരുന്നു. ഇതു വൈറലായതോടെ പൊലിസിനു വിമര്‍ശനങ്ങളെ നേരിടേണ്ടിവരികയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."