HOME
DETAILS
MAL
ലോക്ക്ഡൗണ്‍ കാലത്തെ ഫീസ് വാങ്ങാന്‍ സ്കൂളുകളെ അനുവദിക്കരുത്: സുപ്രിം കോടതിയില്‍ ഹരജി
backup
July 03 2020 | 01:07 AM
ന്യൂഡല്‍ഹി: ലോക്ക്ഡൗണായതിനാല്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഫീസീടാക്കരുതെന്ന് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. സേവനം നല്‍കാതെ ഫീസീടാക്കുന്നത് നിയമവിരുദ്ധവും സ്വാഭാവിക നീതിയുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ദീപക് കണ്സലാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നത് സ്കൂള്‍ സംവിധാനമല്ല. സ്കൂള്‍ അഡ്മിഷന് ഫോമില്‍ വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകള്‍ നേരിട്ട് നല്കുന്ന സേവനങ്ങളെക്കുറിച്ചാണ് പറയുന്നത്. അതിന്റെ പരിധിയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വരുന്നില്ല. അതിനാല്‍ സ്കൂളുകള്‍ ഫീസ് ഈടാക്കുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുന്നതിന് രക്ഷിതാക്കളില്‍ നിന്ന് അതിന്റെ ചാര്‍ജ് മാത്രം ഇടാക്കാം. അല്ലാതെ സമ്പൂര്‍ണ ഫീസ് ഈടാക്കുന്നത് ശരിയായ നടപടിയല്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."