വെനസ്വലയില്‍ പ്രതിപക്ഷ പ്രക്ഷോഭം; മരണസംഖ്യ 22 ആയി
കാരക്കാസ്: വെനസ്വലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22 അയി. രാജ്യതലസ്ഥാനമായ കാരക്കാസില്‍ മാത്രം നടന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടത് 13 പേരാണ്. കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ രാജ്യവ്യാപകമായി വെളുത്ത വസ്ത്രം ധരിച്ചാണ് പ്രതിഷേധക്കാര്‍ എത്തിയത്.
മരിച്ചവരില്‍ ഒന്‍പതുപേര്‍ പ്രക്ഷോഭത്തിനിടെ ബേക്കറി കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. മൂന്നുപേര്‍ ഗുരുതര പരുക്കുകളെ തുടര്‍ന്നും മറ്റൊരാള്‍ പ്രതിഷേധത്തിനിടയിലുമാണു കൊല്ലപ്പെട്ടത്. വിവിധയിടങ്ങളിലെ അക്രമങ്ങളില്‍ ആറുപേര്‍ക്ക് കാര്യമായ പരുക്കുണ്ട്. അതോടൊപ്പം മദ്യശാലകള്‍ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്.
പ്രസിഡന്റ് നിക്കോളാസ് മദുറോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവച്ച് രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തുകയും അറസ്റ്റ് ചെയ്ത പ്രതിപക്ഷ നേതാക്കളെ വിട്ടയക്കുകയും ചെയ്യണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. എന്നാല്‍ പ്രക്ഷോഭം നടത്തുന്നത് തീവ്രവാദികളാണെന്നാണ് മദുറോ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."