HOME
DETAILS
MAL
ഉര്‍വശീ ശാപം ഉപകാരം പ്രിയങ്ക ലക്‌നൗവില്‍ സ്ഥിരതാമസമാക്കും ലക്ഷ്യം ഉത്തര്‍പ്രദേശ്
backup
July 03 2020 | 01:07 AM
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാനുള്ള നോട്ടിസ് ലഭിച്ചതോടെ ലക്‌നൗ വില്‍ സ്ഥിരതാമസമാക്കാനും ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ മുഴുവന്‍സമയവും ശ്രദ്ധകേന്ദ്രീകരിക്കാനും തീരുമാനിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണിത്.
ഉത്തര്‍പ്രദേശ് പിടിക്കാനായാല്‍ കേന്ദ്രത്തിലേക്കുള്ള വഴി എളുപ്പമാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതിനാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ പ്രിയങ്കയെ ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനും കോണ്‍ഗ്രസിന് പദ്ധതിയുണ്ട്. കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു.
ലോധി എസ്റ്റേറ്റിലെ പ്രിയങ്കയുടെ വസതി ഒരു മാസത്തിനുള്ളില്‍ ഒഴിയണമെന്നാവശ്യപ്പെട്ട് ഈ മാസം ഒന്നിനാണ് സര്‍ക്കാര്‍ നോട്ടിസ് നല്‍കിയത്. 1997 മുതല്‍ പ്രിയങ്കയുടെ മേല്‍വിലാസമായിരുന്നു 35ാം നമ്പര്‍ വസതി.
ഗാന്ധി കുടുംബത്തിനുള്ള എസ്.പി.ജി സുരക്ഷ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീടൊഴിയാന്‍ ഉത്തരവിട്ടത്. എസ്.പി.ജി സുരക്ഷ ഇസഡ് പ്ലസ് സുരക്ഷയായി കുറച്ച സാഹചര്യത്തില്‍ പ്രിയങ്കക്ക് ലോധി എസ്റ്റേറ്റിലെ വീട് കൈവശംവയ്ക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഡയരക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് ജൂലൈ 1 മുതല്‍ പ്രിയങ്കയുടെ അലോട്ട്‌മെന്റ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. 3.26 ലക്ഷം രൂപ കുടിശ്ശികയടക്കാനും പ്രിയങ്കയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ തുക പ്രിയങ്ക ഉടന്‍ തന്നെ അടച്ചു.
മോദി സര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണിതിനെ കോണ്‍ഗ്രസ് കാണുന്നതെങ്കിലും ഉര്‍വശീ ശാപം ഉപകാരമാക്കി മാറ്റാനാണ് കോണ്‍ഗ്രസ് നോക്കുന്നത്. ഈ വര്‍ഷം ആദ്യം ലക്‌നൗവില്‍ സ്ഥിരതാമസമാക്കാന്‍ പ്രിയങ്ക പദ്ധതി തയാറാക്കിയിരുന്നെങ്കിലും ഡല്‍ഹിയില്‍ പഠിക്കുന്ന മകള്‍ മിറായയുടെ പരീക്ഷ കാരണം സാധിച്ചില്ല.
അതിനിടെ, ലക്‌നൗവില്‍ ഒരു വീടും പ്രിയങ്ക കണ്ടുവച്ചിരുന്നു. പ്രിയങ്കയുടെ മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ അമ്മായി ഷീലാ കൗളിന്റെതാണ് വീട്.
പ്രിയങ്കയെ രാഷ്ട്രീയപകയോടെ നേരിടുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാട്ടില്‍ തന്നെ സ്ഥിരതാമസമാക്കി ബി.ജെ.പിയെ നേരിടുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."