ലിംഗമാറ്റ ശസ്ത്രക്രിയ: ഇന്ത്യന്‍ വംശജനായ ഡോക്ടറും ഭാര്യയും യു.എസില്‍ അറസ്റ്റില്‍
മിഷിഗണ്‍: ലിംഗമാറ്റ ശസ്ത്രക്രിയക്ക് സഹായിച്ച കുറ്റത്തിന് ഇന്ത്യന്‍ വംശജനായ ഡോക്ടറും ഭാര്യയും അറസ്റ്റില്‍. ഫക്രുദ്ദീന്‍ അട്ടാര്‍(55), ഭാര്യ ഫരീദ അട്ടാര്‍ എന്നിവരെയാണ് മിഷിഗണ്‍ പൊലിസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് പ്രേരിപ്പിക്കുകയും അതിന് സൗകര്യമൊരുക്കുകയും ചെയ്തു എന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം.
ഫക്രുദ്ദീന്‍ മറ്റൊരു ഇന്ത്യന്‍ വംശജനായ ഡോക്ടറെ ശസ്ത്രക്രിയക്ക് സഹായിച്ചെന്ന് പൊലിസ് കണ്ടെത്തി. അമേരിക്കയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നത് ഗുരുതര കുറ്റമാണ്. നേരത്തെ ജുമാന നാഗര്‍വാല എന്ന ഇന്ത്യന്‍ വംശജയായ ഡോക്ടറും സമാനകുറ്റത്തിന് അറസ്റ്റിലായിരുന്നു. ഫക്രുദ്ദീന്‍ ഗുജറാത്തിലെ ബറോഡ മെഡിക്കല്‍ കോളജില്‍നിന്ന് 1988ല്‍ ബിരുദമെടുത്തയാളാണ്.
ഫക്രുദ്ദീന്റെ ഉടമസ്ഥതയിലുള്ള ബുര്‍ഹാനി മെഡിക്കല്‍ ക്ലിനിക്കല്‍വച്ചാണ് സംഭവം നടന്നതെന്ന് മിഷിഗണ്‍ പൊലിസ് പറഞ്ഞു. ഈ സ്ഥാപനത്തിന്റെ മാനേജറാണ് ഫരീദ. അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് യു.എസില്‍ ലിംഗമാറ്റ ശസ്ത്രക്രിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."