സവാദ് പേരാമ്പ്ര പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക്
ജിദ്ദ: മത, സാമൂഹിക, വിദ്യാഭ്യാസ മേഖലയില്‍ ഒന്നര പതിറ്റാണ്ടിലേറെ സ്‌നേഹ സാന്നിധ്യമായിരുന്ന സവാദ് പേരാമ്പ്ര പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നു. കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ പേരാമ്പ്ര കല്ലൂര്‍ സ്വദേശിയായ സവാദ് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജിലെ പഠനത്തിന് ശേഷം പത്തനംതിട്ട ജില്ലാ അധ്യാപക പരിശീലന കേന്ദ്രത്തില്‍ നിന്നും ആധ്യാപക പരിശീലനം പൂര്‍ത്തിയാക്കി കടിയങ്ങാട് മോഡല്‍ പബ്ലിക് സ്‌കൂളില്‍ അധ്യാപകനായി സേവനം ചെയ്യവേ രണ്ടായിരത്തി മൂന്നില്‍ ആണ് ജിദ്ദയില്‍ എത്തുന്നത്.
സനാഇയ്യയിലെ മസത് അല്‍ ശര്‍ഖ് ഫാക്ടറി, അല്‍ വഫാദ് ട്രേഡിങ്ങ് കമ്പനി തുടങ്ങിയ സ്ഥാപനങ്ങളിലെ ജോലിക്കു ശേഷം രണ്ടായിരത്തി പതിനഞ്ചു മുതല്‍ അല്‍ ശര്‍ഖാവി കമ്പനിയില്‍ വ്യത്യസ്ത തസ്തികകളില്‍ സേവനം ചെയ്ത ശേഷമാണ് നാട്ടിലേക്കു മടങ്ങുന്നത് .
ജിദ്ദയിലെ സമസ്തയുടെ പ്രവാസി സംഘടനയായിരുന്ന ജിദ്ദ ഇസ്ലാമിക് സെന്ററിന്റെ യുടെ സാധാരണ പ്രവര്‍ത്തകനായി ജിദ്ദയില്‍ സേവന പ്രവര്‍ത്തനം തുടങ്ങിയ സവാദ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാനും അവിടത്തെ സേവന ജീവ കാരുണ്യ വിദ്യാഭ്യസ ശാക്തീകരണ പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുവാനും മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു.
ഇപ്പോള്‍ സമസ്ത ഇസ്ലാമിക് സെന്ററിന്റെ ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രെട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ്. ജിദ്ദയിലും സൗദി അറേബ്യയിലെ മറ്റു പ്രവിശ്യകളിലും നിരവധി സൗഹൃദ വലയങ്ങളുള്ള സവാദ് ജിദ്ദയിലെ ഒട്ടുമിക്ക സാമൂഹ്യ സാംസ്‌കാരിക സംഘടങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. കെ.എം.സി.സി ജിദ്ദ പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രെട്ടറി പേരാമ്പ്ര ജബലുന്നൂര്‍ അറബിക് കോളേജ് ജിദ്ദ കമ്മറ്റി സെക്രെട്ടറി , ഫൈസലിയ ഏരിയ സെക്രെട്ടറി, ഉമര്‍ അലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു വരുന്നു. ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം, വിഖായ ഹജ്ജ് സെല്‍, ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ്, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ജിദ്ദാ ചാപ്റ്റര്‍, ജിദ്ദ മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ്, ജിദ്ദ സ്പീക്കേഴ്‌സ് ഫോറം തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേവര്‍കോവില്‍ കെ.വി.കെ മെമ്മോറിയല്‍ സ്‌കൂള്‍ അധ്യാപിക ഖുലൂദയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ഇഷാന്‍ സവാദ്, ഇഹ്‌സാന്‍ സവാദ് എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."