HOME
DETAILS
MAL
പ്രീമിയര്‍ ലീഗില്‍ ചിത്രം മാറുന്നു
backup
July 03 2020 | 02:07 AM
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീട ജേതാക്കളുടെ കാര്യത്തില്‍ തീരുമാനമായെങ്കിലും ചാംപ്യന്സ്ലീഗ് യോഗ്യതക്കുള്ള പോരാട്ടം ശക്തമാകുന്നു. അവസാന രണ്ട് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പലര്‍ക്കും അപ്രതീക്ഷിത തോല്‍വിയും വിജയവും നേരിടേണ്ടി വന്നു. ഇത് പ്രീമിയര്‍ ലീഗില്‍ നിന്ന് ആരൊക്കെ ചാംപ്യന്‍സ് ലീഗിനുണ്ടാവും എന്ന കാര്യത്തില്‍ ആശങ്കയുണ്ടാക്കുന്നു.
കഴിഞ്ഞ ദിവസം ലെസ്റ്റര്‍ സിറ്റിയും ചെല്‍സിയും പോയിന്റ് നഷ്ടപ്പെടുത്തിയതോടെ ആര്‍ക്കും ആദ്യ നാലില്‍ ഫിനിഷ് ചെയ്യാം എന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. ഒന്നാം സ്ഥാനം ലിവര്‍പൂള്‍ ഉറപ്പിച്ചിരിക്കുകയാണ്. രണ്ട@ാം സ്ഥാനം ഏതാ@ണ്ട് സിറ്റിയും ഉറപ്പിച്ച മട്ടാണ്. അതിനു ശേഷമുള്ള ര@ണ്ട് സ്ഥാനങ്ങള്‍ക്കായാണ് പ്രധാന പോരാട്ടം. ഈ സ്ഥാനങ്ങള്‍ക്കായി പ്രധാനമായും ഉള്ളത് നാലു ടീമുകള്‍ ആണ്.
മൂന്നാമത് ഉള്ളത് ലെസ്റ്റര്‍ സിറ്റി, നാലാമത് ഉള്ള ചെല്‍സി, അഞ്ചാമത് ഉള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആറാമതുള്ള വോള്‍വ്സ്. സിറ്റിക്ക് ചാംപ്യന്‍സ് ലീഗ് വിലക്ക് ലഭിക്കാന്‍ സാധ്യത ഉള്ളതിനാല്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവര്‍ക്കും ഇത്തവണ ചാംപ്യന്‍സ് ലീഗ് സാധ്യത ഉണ്ട് എന്നതിനാലാണ് ഇപ്പോള്‍ പോരാട്ടത്തിന് ശക്തി കൂടിയിട്ടുള്ളതണ്ട്. അതിനാല്‍ ആഴ്സണല്‍, ടോട്ടനം എന്നിവരൊക്കെ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. എന്നാലും പ്രധാന പോരാട്ടം ടേബിളില്‍ ലെസ്റ്റര്‍ മുതല്‍ വോള്‍വ്സ് വരെയുള്ളവര്‍ തമ്മിലാണ്. കൂട്ടത്തില്‍ ഏറ്റവും വിഷമം ലെസ്റ്റര്‍ സിറ്റിക്കാണെന്ന് പറയാം. മൂന്നാം സ്ഥാനത്താണ് ഉള്ളത് എങ്കിലും ഇനി ശേഷിക്കുന്ന മത്സരങ്ങള്‍ ഒന്നും ലെസ്റ്ററിന് എളുപ്പമല്ല. ആഴ്സണല്‍, ഷെഫീല്‍ഡ്, ടോട്ടനം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിരെയാണ് ലെസ്റ്ററിന് നേരിടാനുള്ളതണ്ട്.
മൂന്നാമതുള്ള ലെസ്റ്ററിന് 55 പോയിന്റാണുള്ളത്. ആറാമതുള്ള വോള്‍വ്സിന് 52 പോയന്റും. അതിനാല്‍ ഇനിയുള്ള പരാജയം ലെസ്റ്ററിന് കനത്ത തിരിച്ചടിയാകും. 54 പോയിന്റുള്ള ചെല്‍സിക്കും കാര്യം എളുപ്പമല്ല. ലിവര്‍പൂള്‍, വോള്‍വ്സ്, ഷെഫീല്‍ഡ് യുനൈറ്റഡ് എന്നിവരോടുള്ള പോരാട്ടം ചെല്‍സിക്ക് ബാക്കിയുണ്ട്. കഴിഞ്ഞ ദിവസം വെസ്റ്റ് ഹാമിനോട് പരാജയപ്പെട്ടതാണ് ചെല്‍സിയുടെ പ്രതീക്ഷകള്‍ തകിടം മറിച്ചത്. 52 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നില്ക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഇനിയുള്ള മത്സരങ്ങള്‍ കടുപ്പമുള്ളതല്ല. അതിനാല്‍ യുനൈറ്റഡും ആദ്യ നാലിലേക്കുള്ള കഠിന ശ്രമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."