HOME
DETAILS
MAL
ഫാസ്റ്റ്ഫുഡ് കട തകര്‍ത്ത സംഭവം: 'അക്രമികളെ അറസ്റ്റ് ചെയ്യണം'
backup
April 22 2017 | 23:04 PM
പേരാമ്പ്ര: ചെറുവണ്ണൂരില്‍ ഫാസ്റ്റ്ഫുഡ് കട നടത്തുന്ന ചാലില്‍ മസൂദിനെ രാത്രി കടയിലെത്തി വധിക്കാന്‍ ശ്രമിച്ചവരെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവണ്ണൂര്‍ യൂനിറ്റ് ആവശ്യപ്പെട്ടു.
അക്രമികളെക്കുറിച്ച് വ്യക്തമായ സൂചന നല്കി നാലു ദിവസമായിട്ടും യാതൊരു നടപടിയുമെടുക്കാത്ത മേപ്പയൂര്‍ പൊലിസ് സംഭവത്തില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
പ്രതികളുടെ പേരില്‍ നടപടിയെടുക്കാത്ത പക്ഷം പൊലിസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുമെന്ന് യോഗം മുന്നറിയിപ്പു നല്കി.
ടി.എം ബാലന് അധ്യക്ഷനായി. സി.കെ രമേശന്, സി. മുരളി, വി.എം കുഞ്ഞബ്ദുല്ല, കെ. രാമദാസന്, എം.കെ ശ്രീധരന്, പി.കെ ഗംഗാദരന്‍, എം. പുഷ്പജന്‍, ഒ.പി അമ്മദ്, എം.കെ കുഞ്ഞമ്മദ് എന്നിവര്‍സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."