അല്‍ ഖാഇദാ നേതാവ് സവാഹിരി പാകിസ്താനിലുള്ളതായി യു.എസ് മാധ്യമം
കറാച്ചി: അല്‍ ഖാഇദാ നേതാവ് അയ്മന് അല്‍ സവാഹിരി പാകിസ്താനിലെ കറാച്ചിയിലുണ്ടെന്ന് യു.എസ് മാധ്യമം ന്യൂസ് വീക്ക്. പാകിസ്താന്റെ രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐ സവാഹിരിയെ സംരക്ഷിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാന് അതിര്‍ത്തിയില്‍ വച്ചുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍നിന്ന് സവാഹിരി രക്ഷപ്പെട്ടിരുന്നു.
2001ല്‍ യു.എസ് സേന അല്‍ ഖാഇദയെ അഫ്ഗാനിസ്ഥാനില്‍നിന്ന് തുരത്തിയത് മുതല്‍ സവാഹിരിക്ക് ഐ.എസ്.ഐ സംരക്ഷണം നല്‍കുന്നുണ്ടെന്നാണ് ആരോപണം. എന്നാല്‍ കറാച്ചിയില്‍ സവാഹിരി ഉണ്ടെന്നതിന് ക്യത്യമായ തെളിവുകളില്ലെന്നും ഇതിനായി ശ്രമിച്ചുവരികയാണെന്നും സി.ഐ.എയുടെ ഉപദേശകനായ ബ്രൂസ് റീഡല്‍ പുറഞ്ഞു. മരിക്കുന്നതിന് മുന്‍പ് യു.എസില്‍ ഭീകരാക്രമണം നടത്താനാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് ന്യൂസ് വീക്ക് പറയുന്നു. കഴിഞ്ഞ വര്‍ഷം യു.എസിന്റെ ആക്രമണത്തില്‍ സവാഹിരിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നുവെന്ന് മുതിര്‍ന്ന സി.ഐ.എ ഉദ്യോഗസ്ഥന് പറയുന്നു. എന്നാല്‍ സവാഹിരിക്ക് അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള പല ഗ്രൂപ്പുകളും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അഫ്ഗാന് താലിബാന് നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."