ദേശീയ ജലപാത കോര്‍പറേറ്റ് തട്ടിപ്പ്: സി.ആര്‍ നീലകണ്ഠന്‍
പാനൂര്‍: പരിസ്ഥിതി പഠനവും സാമൂഹിക സാമ്പത്തിക പ്രത്യാഘാത പഠനവും നടത്താതെയുള്ള ദേശീയ ജലപാത രൂപീകരണം കോര്‍പറേറ്റ് തട്ടിപ്പാണെന്നു ദേശീയ ജലപാതാ പരിസ്ഥിതി സംരക്ഷണസമിതി ചെയര്‍മാന്‍ സി.ആര്‍ നീലകണ്ഠന്‍. ജലപാതാ ജനകീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ ജലപാത സാമ്പത്തികമായി പരാജയപ്പെട്ടതാണ്. ജലപാതയുടെ ചുമതലക്കാരായ സിയാലിന്റെ ലാഭം റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിലൂടെയാണ്. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ചുരുങ്ങിയ വിലയ്ക്ക് മറിച്ചുവിറ്റാണ് സിയാല്‍ എന്നും ലാഭം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ജലപാത രൂപീകരണം പാരിസ്ഥിതിക അഭയാര്‍ഥികളെ സൃഷ്ടിക്കാനും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെയും നൂറുകണക്കിന് അപൂര്‍വ ഇനത്തില്‍പെടുന്ന ജലജീവികളുടെ നാശത്തിനുമേ ഉപകരിക്കൂവെന്നും നീലകണ്ഠന്‍ വ്യക്തമാക്കി. ടി.പി രാജന്‍ അധ്യക്ഷനായി. ഹരീഷ് വാസുദേവന്‍, പ്രൊഫ. ശോഭീന്ദ്രന്‍, തായാട്ട് ബാലന്‍, ഏലൂര്‍ ഗോപിനാഥ്, ഇ. മനീഷ്, കെ.പി.എ റഹീം, ഭാസ്‌കരന്‍ വെള്ളൂര്‍, പൈലി വാത്യാട്ട്, അഷ്‌റഫ് പൂക്കോം, ലൈലാ റഷീദ്, പള്ളിപ്രം പ്രസന്നന്‍, പി.പി അബൂബക്കര്‍, കെ.പി ചന്ദ്രാംഗതന്‍, എം.പി പ്രകാശന്‍, പി. സുമ, എടച്ചോളി ഗോവിന്ദന്‍, വി.പി പ്രേമന്‍, കെ.പി സഞ്ജീവ് കുമാര്‍, കെ.എം അശോകന്‍, ഷംസുദീന്‍ കോഴിക്കോട്, രാജീവന്‍ വടകര, അരവിന്ദാക്ഷന്‍ ഒറ്റപ്പാലം, പ്രകാശന്‍ ചോമ്പാല്‍, കെ.കെ ചാത്തുകുട്ടി, ശ്രീനിവാസന്‍ നെല്ലിയാട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."