HOME
DETAILS

ബഹുനില കെട്ടിടങ്ങളുടെ സുരക്ഷ:  തദ്ദേശസ്ഥാപനങ്ങളുടെ  സഹായം തേടി ഫയര്‍ഫോഴ്സ്

  
backup
July 03 2020 | 03:07 AM

%e0%b4%ac%e0%b4%b9%e0%b5%81%e0%b4%a8%e0%b4%bf%e0%b4%b2-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%81
 
 
 
സ്വന്തംലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്തെ വന്‍കിട ബഹുനില കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഫയര്‍ഫോഴ്‌സ് വീണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങളുടെ പൂര്‍ണവിവരങ്ങള്‍ സഹിതം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് നല്‍കും. 
 വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഫയര്‍ഫോഴ്‌സിന് അധികാരമില്ല. ഈ സാഹചര്യത്തിലാണ് കെട്ടിടങ്ങളുടെ നിയന്ത്രണാധികാരമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ 60 ശതമാനം കെട്ടിടങ്ങളും സുരക്ഷ മാനദണ്ഡങ്ങളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. ബഹുനില കെട്ടിടങ്ങളില്‍ പലതും അഗ്‌നിരക്ഷാ സേനയുടെ എന്‍.ഒ.സി പുതുക്കാറില്ല. 15 മീറ്ററിനു മുകളില്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്കാണ് ഫയര്‍ എന്‍.ഒ.സി ആവശ്യമായുള്ളത്. ആദ്യ അനുമതി ലഭിച്ച് കഴിഞ്ഞാല്‍ കെട്ടിട നമ്പര്‍ ലഭിക്കും. കെട്ടിട നമ്പര്‍ വാങ്ങിയാല്‍ പിന്നീട് കെട്ടിടയുടമകള്‍ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ലംഘിക്കുന്ന അവസ്ഥയാണുള്ളത്. കെട്ടിടങ്ങളില്‍ പകുതിലേറെയും പ്രവര്‍ത്തിക്കുന്നത് അഗ്‌നിശമന ഉപകരണങ്ങള്‍ പോലുമില്ലാതെയാണ്. പ്രവര്‍ത്തന രഹിതമായതോ ഉപയോഗ ശൂന്യമായതോ ആയ ഉപകരണങ്ങളാണ് പലയിടത്തുമുള്ളത്. 
ഫയര്‍ഫോഴ്‌സ് ഫയര്‍ ഓഡിറ്റ് നടത്തുന്നതിലൂടെയാണ് എന്‍.ഒ.സി പുതുക്കാതെ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള കെട്ടിടങ്ങളെ കണ്ടെത്തുന്നത്. ഫയര്‍ ഓഡിറ്റ് ചെയ്ത് കെട്ടിടയുടമയ്ക്ക് നോട്ടിസ് നല്‍കി ഇക്കാര്യം അതത് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് റിപ്പോര്‍ട്ടായി ഫയര്‍ഫോഴ്‌സ് കൈമാറും. എന്നാല്‍ നോട്ടിസ് നല്‍കിയാലും കെട്ടിട ഉടമകള്‍ അത് പൂര്‍ണമായും നടപ്പാക്കുന്നില്ല. 
 സൂറത്തിലെ കോച്ചിങ്  സെന്ററിലുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ഫയര്‍ഫോഴ്‌സ് പരിശോധന നടത്തിയിരുന്നു. വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും നടപടികള്‍ ഉണ്ടായിരുന്നില്ല.
ലോക്ക് ഡൗണിന് ശേഷം ക്രമക്കേടുകള്‍ തുടരുന്നുണ്ടോയെന്ന് പരിശോധന നടത്തി വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഫയര്‍ഫോഴ്‌സ് തീരുമാനിച്ചത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  18 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  18 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  18 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  18 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  18 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  18 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  18 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  18 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  18 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  18 days ago