പ്രിയങ്കയെ ഒന്നു കാണാന്‍ സി.കെ പത്മനാഭനു മോഹം: ശ്രീധരന്‍ പിള്ളക്ക് മറുപടിയുമായി ബി.ജെ.പി മുന്‍ പ്രസിഡന്റ്
കണ്ണൂര്‍: കണ്ണൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കെ പത്മനാഭന് പ്രിയങ്ക ഗാന്ധിയെ കാണാന്‍ മോഹം. പ്രായം എഴുപതായി. എന്നാലും സുന്ദരിയായ പ്രിയങ്കയെ കാണാന്‍ ആഗ്രഹമുണ്ടെന്നും അടുത്തെവിടെയെങ്കിലും അവര്‍ വന്നാല്‍ കാണാന്‍ പോകുമെന്നും തുറന്നു സമ്മതിക്കാനും പത്മനാഭന്‍ മടിച്ചില്ല.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള പ്രിയങ്കയെ 48വയസുള്ള യുവ സുന്ദരിയെന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് വിമര്‍ശിച്ചതിനോടുള്ള പ്രതികരണമായാണ് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ പത്മനാഭന്റെ മറുപടി.
പ്രിയങ്ക ഗാന്ധി യുവ സുന്ദരി എന്നത് സത്യമാണ്. പ്രായമല്ല യുവത്വത്തിന്റെ മാനദണ്ഡം. തനിക്ക് എഴുപത് വയസുണ്ട്. എന്നാല്‍ എന്നെ സ്വീറ്റ് 70 എന്നാണ് പ്രവര്‍ത്തകര്‍ വിളിക്കുന്നത്. യുവത്വം എന്നത് മനസിന്റെ യുവത്വമാണ്. പ്രിയങ്കയ്ക്ക് നല്ല സൗന്ദര്യമുണ്ട്. സൗന്ദര്യമുണ്ടെന്ന് പറയുന്നത് സ്ത്രീ വിരുദ്ധമല്ല. അടുത്ത് എവിടെയെങ്കിലും പ്രിയങ്ക വന്നാല്‍ അവരെ കാണാന്‍ പോകും. രാഹുലിനെ കാണാന്‍ പോകില്ല. എന്നും പത്മനാഭന്‍ പറയുന്നു.
പ്രിയങ്ക വന്നാല്‍ കണ്ടാല്‍ കുഴപ്പമില്ലെന്ന് അഭിപ്രായമുണ്ട്. അവരെ കാണുവാന്‍ സാമന്യം തരക്കേടില്ല. അതിലൊക്കെ ആവേശം പൂണ്ട് ആകൃഷ്ടരായി ആളുകള്‍ അവരുടെ പുറകേ പോകുന്നതിലും തെറ്റില്ല. എന്നാല്‍ വോട്ടൊന്നും ജനങ്ങള്‍ കൊടുക്കില്ല. തെരഞ്ഞെടുപ്പ് സൗന്ദര്യ മത്സരമല്ലെന്നുമാണ് പത്മനാഭന്റെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."