ബലൂചിസ്താനില്‍ 400ലേറെ തീവ്രവാദികള്‍ കീഴടങ്ങി
ക്വറ്റ: പാകിസ്താനിലെ സംഘര്‍ഷ മേഖലയായ ബലൂചിസ്താന്‍ പ്രവിശ്യയില്‍ 434 തീവ്രവാദികള്‍ സര്‍ക്കാര്‍ സേനക്കു മുന്‍പാകെ കീഴടങ്ങി. നിരോധിത ഭീകരസംഘടകളുമായി ബന്ധമുള്ളവരാണ് സൈന്യത്തിനു മുന്പില് ആയുധം വച്ച് കീഴടങ്ങിയത്.
ബലൂച് റിപബ്ലിക്കന്‍ ആര്‍മി(ബി.ആര്.എ), ബലൂച് ലിബറേഷന്‍ ആര്‍മി(ബി.എല്‍.എ) അടക്കമുള്ള വിവിധ വിഘടനവാദി സംഘങ്ങളുടെ അംഗങ്ങളാണിവര്‍. സ്വതന്ത്ര ബലൂചിസ്താനായി വാദിക്കുന്ന ഈ സംഘങ്ങള്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും സൈന്യത്തിനും നേരെ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചാണ് സംഘം കീഴടങ്ങിയതെന്ന് ദക്ഷിണ ബലൂചിസ്താന്‍ സൈനിക കമാന്‍ഡര്‍ ലഫ്. ജനറര്‍ അമീര്‍ റിയാസ് പറഞ്ഞു.
ഇത്തരത്തില്‍ ചിന്തിക്കുന്ന ഭീകരവാദികളെ ഇനിയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. ബലൂചിസ്താന്‍ മുഖ്യമന്ത്രി സനാഉല്ല സഹ്രി പങ്കെടുത്ത പ്രത്യേക ചടങ്ങില്‍ പാകിസ്താനുമായി സഹകരിച്ചുനീങ്ങുമെന്ന് ഇവര്‍ പ്രതിജ്ഞ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."