HOME
DETAILS
MAL
കൊവിഡ് ആന്റിജന്‍ പരിശോധനയ്ക്ക് മാര്‍ഗനിര്‍ദേശമായി
backup
July 03 2020 | 03:07 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആന്റിജന്‍ പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുറത്തിറക്കി. ആളുകളെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് പരിശോധന നടത്തുക. മൂന്നു വിഭാഗങ്ങളില്‍ നിന്നും നിശ്ചിത ക്രമത്തിലല്ലാതെ ആളുകളെ പരിശോധനയ്ക്കായി തെരഞ്ഞെടുക്കും.
വിമാനങ്ങളില്‍ എത്തുന്നവരെയാണ് ആന്റിജന്‍ പരിശോധനയ്ക്കുള്ള ഒന്നാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. സെന്റിനല്‍ സര്‍വേയുടെ ഭാഗമായാണ് രണ്ടാമത്തെ വിഭാഗം. ശ്വാസകോശ രോഗികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, അതിഥിത്തൊഴിലാളികള്‍ തുടങ്ങിയവരാണ് ഈ വിഭാഗത്തില്‍. കണ്ടെയ്ന്‍മെന്റ് സോണില്‍ പെട്ട ആരോഗ്യപ്രവര്‍ത്തകര്‍, രോഗികള്‍, അതിഥിത്തൊഴിലാളികള്‍ തുടങ്ങിയവരാണ് മൂന്നാമത്തെ വിഭാഗം. രോഗലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് പൊസിറ്റീവായാല്‍ സ്ഥിരീകരണ പരിശോധന വേണ്ട. രോഗലക്ഷണമില്ലാത്തവര്‍ പൊസിറ്റീവായാല്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.
സംസ്ഥാനത്ത് രോഗം സ്ഥരീകരിച്ചവരുടെ എണ്ണം കൂടുന്നതിനാലും പല ജില്ലകളിലും സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം കുതിച്ചുയരുന്നതിനാലും രോഗം കണ്ടെത്തി രോഗവ്യാപനം തടയാനാണ് ആന്റിജന്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഈ മാസം പ്രതിദിനം 15,000 പരിശോധനകള്‍ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കണ്ടെയ്ന്‍മെന്റ് മേഖലകളിലും ആശുപത്രികളിലുമടക്കം കൊവിഡ് പരിചരണ കേന്ദ്രങ്ങളിലും ഉറവിടമറിയാത്ത രോഗം സ്ഥിരീകരിച്ച ജില്ലകളിലുമായിരിക്കും ആദ്യം പരിശോധന നടത്തുക. വായില്‍ നിന്നും മൂക്കില്‍ നിന്നും എടുക്കുന്ന സ്രവത്തിലെ വൈറസിന്റെ പ്രോട്ടീന്‍ ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് സാന്നിധ്യം കണ്ടെത്തുന്നതാണ് ആന്റിജന്‍ പരിശോധനാ രീതി. സാധാരണ പി.സി.ആര്‍ പരിശോധനയ്ക്ക് അഞ്ചു മണിക്കൂര്‍ വരെ സമയമെടുക്കുമ്പോള്‍ ആന്റിജന്‍ പരിശോധനയില്‍ 30 മിനറ്റിനുള്ളില്‍ ഫലമറിയാം. കൊറിയന്‍ കമ്പനിയായ എസ്.ഡി ബയോസെന്‍സര്‍ വികസിപ്പിച്ച ക്യൂ കൊവിഡ് - 19 ആന്റിജന്‍ ഡിറ്റക്ഷന്‍ കിറ്റാണ് ഉപയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."