HOME
DETAILS
MAL
രോഗമുക്തര്‍ ഏഴു ദിവസം വീട്ടില്‍ തുടരുന്നത് ഉറപ്പാക്കും
backup
July 03 2020 | 03:07 AM
തിരുവനന്തപുരം: കൊവിഡ് ഭേദമായ ശേഷം വീട്ടിലെത്തുന്നവര്‍ പുറത്തുപോകാതെ ഏഴു ദിവസം വീട്ടില്‍തന്നെ കഴിയുന്നെന്ന് ഉറപ്പാക്കാന്‍ വാര്‍ഡ്തല സമിതികളിലെ പൊലിസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി.
സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തുന്നവര്‍ നിരീക്ഷണത്തില്‍ കഴിയാതെ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇവരെ നിരീക്ഷിക്കാന്‍ ജനമൈത്രി പൊലിസും സ്പെഷ്യല്‍ ബ്രാഞ്ചും വാര്‍ഡ്തല സമിതികളും ജാഗ്രത പുലര്‍ത്തും.
ഇതുസംബന്ധിച്ച ഏകോപനം നിര്‍വഹിക്കുന്നത് ജില്ലാ പൊലിസ് മേധാവിമാര്‍ ആയിരിക്കും.
വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ 24 മണിക്കൂറും ജനമൈത്രി പൊലിസിന്റെയും പൊലിസ് വളന്റിയര്‍മാരുടേയും നിരീക്ഷണത്തിലായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."