HOME
DETAILS
MAL
പരനാറി പ്രയോഗത്തില്‍ ഉറച്ചു നില്ക്കുന്നതായി പിണറായി വിജയന്
backup
April 04 2019 | 11:04 AM
തിരുവനന്തപുരം: കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ എന്‍.കെ പ്രേമചന്ദ്രനെതിരേ പിണറായി വിജയന് നേരത്തെ നടത്തിയ പരനാറി പ്രയോഗത്തില്‍ ഇപ്പോഴും ഉറച്ചു നില്ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലൊരു നെറിവേണം. അതില്ലാത്തതാണ് പ്രശ്നം. അദ്ദേഹം എല്‍.ഡി.എഫിനോട് ചെയ്തതുപോലെ യു.ഡി.എഫിനോട് ചെയ്യില്ലെന്ന് ആരു കണ്ടെന്നും പിണറായി ചോദിച്ചു.
സി.പി.എമ്മിലെ എം.എ ബേബിയെ തോല്‍പ്പിച്ചാണ് അന്ന് പ്രേമചന്ദ്രന് വിജയിച്ചത്. അദ്ദേഹം തന്നെയാണ് ഇത്തവണയും കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി. ആ പശ്ചാത്തലത്തിലാണ് പിണറായിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."