HOME
DETAILS
MAL
സുഭിക്ഷ കേരളം: 51 കോടിയുടെ പാക്കേജിന് അനുമതി
backup
July 03 2020 | 03:07 AM
തിരുവനന്തപുരം: കൊവിഡിനു ശേഷം കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കും ഭക്ഷ്യസുരക്ഷക്കുമായി സര്‍ക്കാര്‍ നടപ്പാക്കുന്ന സുഭിക്ഷകേരളം പദ്ധതി പ്രകാരം തരിശു നിലത്തിലെ കൃഷിക്ക് 51 കോടി രൂപയുടെ പ്രത്യേക പാക്കേജിന് ഭരണാനുമതി ലഭിച്ചു.
പ്രത്യേക സാഹചര്യം പരിഗണിച്ച് കൂടുതല്‍ ഇളവുകളോടെ ആര്.കെ.വി.വൈ പദ്ധതിപ്രകാരം ലഭിച്ച തുക 12,500 ഹെക്ടര്‍ സ്ഥലത്തെ തിരിശുനില കൃഷിക്ക് ഉപയോഗിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു.
സുഭിക്ഷകേരളം പദ്ധതിയില്‍ 12,500 ഹെക്ടര്‍ തരിശു കൃഷിക്കായി മുന്‍പ് തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപന വിഹിതത്തില്‍ നിന്ന് പണം വകയിരുത്തിയിട്ടുണ്ടായിരുന്നു. അതിനുപുറമേയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തുക. ആകെ 25,000 ഹെക്ടറിലാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുനില കൃഷി നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."