HOME
DETAILS
MAL
ജോസ് പക്ഷത്തെ പുറത്താക്കിയില്ല; മാറ്റിനിര്‍ത്തല്‍ മാത്രം: ബെന്നി
backup
July 03 2020 | 03:07 AM
കൊച്ചി: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും മാറ്റി നിര്‍ത്തുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തുടരാന്‍ അര്‍ഹതയില്ലാത്തതുകൊണ്ടാണ് അവരെ മാറ്റി നിര്‍ത്തിയത്.
അര്‍ഹത ഉണ്ടെന്ന് തെളിയിക്കേണ്ടത് ജോസ് കെ. മാണിയും കൂട്ടരുമാണ്. നിലപാട് മാറ്റിയാല്‍ ജോസിന് തിരികെ വരാം. ജോസ് വിഭാഗത്തെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത് യു.ഡി.എഫ് ഒറ്റക്കെട്ടായാണ്. അതേസമയം, വിഷയത്തിലെ ആശയക്കുഴപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പരിഹരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച വാര്‍ത്തകളോട് മാണിയുടെ രാഷ്ട്രീയം ഇടതിന് എതിരായിരുന്നെന്ന് ബെന്നി പ്രതികരിച്ചു. മാണിയെ സി.പി.എം വേട്ടയാടിയപ്പോള്‍ സംരക്ഷിച്ചത് യു.ഡി.എഫാണ്. പി.സി ജോര്‍ജിനെ യു.ഡി.എഫില്‍ എടുക്കുന്നതിനെപ്പറ്റി ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്പനിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല.
പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി യുക്തിസഹമല്ല. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ കഴമ്പുള്ളതാണ്. പി.ഡബ്ല്യു.സി ഡയറക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമുമായി അടുത്ത ബന്ധമുണ്ട്. ദേശീയ തലത്തില്‍ സ്വീകരിക്കുന്ന നയമാണോ കേരളത്തില്‍ സ്വീകരിക്കുന്നതെന്ന് സി.പി.എമ്മും പാര്‍ട്ടി നയമാണോ കേരളത്തില്‍ നടപ്പാക്കുന്നതെന്ന് മുഖ്യ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."