ഉത്തര്‍പ്രദേശില്‍ അക്രമിയുടെ വെടിയേറ്റ് ഏട്ട് പൊലിസുകാര്‍ കൊല്ലപ്പെട്ടു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അക്രമിയുടെ വെടിയേറ്റ് എട്ട് പൊലിസുകാര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരാള്‍ ഡിവൈഎസ്പിയാണ്. ഡി.വൈ.എസ്.പി ദേവേന്ദ്ര മിശ്രയടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. 12 ഓളം പൊലിസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബേയ്ക്കു വേണ്ടിയുള്ള തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം.
https://twitter.com/ANINewsUP/status/1278866347699703808
വെടിവെപ്പിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി. ഫോറന്‍സിക് ടീമടക്കമുള്ളവര്‍ പരിശോധന നടത്തിവരികയാണ്.
'കൊലപാതകത്തിനു ശ്രമിച്ചെന്ന പരാതിയില്‍ വികാസിനെ അറസ്റ്റ് ചെയ്യാന്‍ പോയതാണു പൊലീസ്. പക്ഷേ ക്രിമിനലുകള്‍ ഒളിഞ്ഞിരുന്നു ഞങ്ങളെ വെടിവച്ചു'- കാന്‍പുര്‍ പൊലീസ് മേധാവി ദിനേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."