HOME
DETAILS
MAL
മുന്‍കൂട്ടി പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശിക്കുന്നു: യാത്ര അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കെ
backup
July 03 2020 | 04:07 AM
ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കെ മന്‍കൂട്ടി പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലേക്ക് യാത്ര തിരിച്ചു.
സംയുക്ത സൈനിക മേധാവിയും കരസേനമേധാവിയും പ്രധനമന്ത്രിക്കൊപ്പമുണ്ട്. പ്രധാനമന്ത്രി ഇപ്പോള്‍ ലേയിലെത്തി.
ഇത് സംബന്ധിച്ച് നേരത്തെ ഒരു അറിയിപ്പും ഉണ്ടായിരുന്നില്ല. ലേയില്‍ പ്രധാനമന്ത്രി എത്തിയതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ദൂരദര്ശന് വിവരം പുറത്തുവിട്ടത്. സംഘര്‍ഷത്തില്‍ പരിക്കുപറ്റിയ സൈനികര്‍ ലേയിലെ ആശുപപത്രിയിലാണ് ഉള്ളത്. പ്രധാനമന്ത്രി ആശുപത്രി സന്ദര്‍ശിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."