കാര്‍ഷിക വ്യവസായ സംരംഭങ്ങള്‍ക്ക് കൂടുതല്‍ സാധ്യത: ജി. മാധവന്‍ നായര്‍
കോഴിക്കോട്: കാര്‍ഷിക മേഖലയിലൂന്നിയ വ്യവസായ സംരംഭങ്ങള്‍ക്കാണ് കൂടുതല്‍ സാധ്യതയെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍. കടവ് റിസോര്‍ട്ടില്‍ ഹിന്ദു ഇക്കണോമിക് ഫോറം സംഘടിപ്പിച്ച നാലാമത് ദേശീയ ബിസിനസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ രംഗത്ത് വലിയൊരു കുതിച്ചു ചാട്ടത്തിന് കേരളം തയാറെടുക്കണം. വ്യവസായ സംരംഭങ്ങള്‍ക്ക് അനുയോജ്യമായ സാഹചര്യം കേരളത്തിലുണ്ടെങ്കിലും ആവശ്യത്തിന് ചെറുപ്പക്കാരെ കിട്ടാനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫലപുഷ്ടമായ ഭൂമിയും ജലസേചന സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തി കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹിന്ദു ഇക്കണോമിക് ഫോറം സംസ്ഥാന പ്രസിഡന്റ് രാധാകൃഷ്ണന്‍ നേലേത്ത് അധ്യക്ഷനായി. പുഗീഷ് ബാബു, പി.ജെ ഹരികുമാര്‍, എം.ആര്‍ ശ്യാം സംസാരിച്ചു. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിവിധ സെമിനാറുകള്‍ നടക്കും. സമാപന സമ്മേളനത്തില്‍ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ഭരത് ജോഷി മുഖ്യാതിഥിയാകും. കോണ്‍ക്ലേവിന്റെ ഭാഗമായി നാല്‍പതോളം വ്യവസായ പ്രദര്‍ശനങ്ങളും റിസോര്‍ട്ടില്‍ നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."