വധശ്രമം: പഞ്ചായത്ത് പ്രസിഡന്റ് പൊലിസില്‍ ഹാജരായി
കൊടുങ്ങല്ലൂര്‍: വധശ്രമ കേസില്‍ ഉള്‍പ്പെട്ട് പൊലിസ് അന്വേഷിക്കുന്ന വന്ന പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് പേര് കൊടുങ്ങല്ലൂര്‍ സി.ഐയുടെ മുന്നില്‍ ഹാജരായി. അറസ്റ്റ് രേഖപ്പെടുത്തി കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി ജാമ്യത്തില്‍ വിട്ടു.
പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റും, സി.പി.എം നേതാവുമായ കെ.കെ സച്ചിത്ത്(49), കിഴക്കേടത്ത് ഷാജി(47), മൂന്നാംകുറ്റി സ്നേഹദത്ത്(49) എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥനായ കൊടുങ്ങല്ലൂര്‍ സി.ഐ പി.സി ബിജുകുമാറിന്റെ മുന്നില്‍ ഹാജരായത്.
നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് പെരിഞ്ഞനം വെസ്റ്റില്‍ നടന്ന ആഹ്ലാദ പ്രകടനത്തിനിടയില്‍ ബി.ജെ.പി പ്രവര്‍ത്തകനായ കുറുപ്പത്ത് ഷിബിന്‍ ആക്രമിക്കപ്പെട്ടിരുന്നു.
ഈ കേസിലാണ് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ കീഴടങ്ങിയത്. ഈ കേസില്‍ നാല് പേര് നേരത്തെ പിടിയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."