ജമാഅത്തെ ഇസ്‌ലാമി ദേശീയ കാംപയിന്‍ 23 മുതല്‍
കോഴിക്കോട്: 'സംതൃപ്ത കുടുംബത്തിന് ഇസ്‌ലാമിക ശരീഅത്ത് ' ശീര്‍ഷകത്തില്‍ ജമാഅത്തെ ഇസ്‌ലാമി 23 മുതല്‍ മെയ് ഏഴുവരെ ദേശീയ കാംപയിന്‍ സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സ്റ്റേഡിയം വ്യൂവില്‍ 24ന് വൈകിട്ട് അഞ്ചിന് നടക്കും. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപധ്യക്ഷന്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്യും.
'ലിംഗനീതിയും കുടുംബവും' വിഷയത്തില്‍ സെമിനാര്‍, വനിതാ സമ്മേളനങ്ങള്‍, നിയമ വിദഗ്ധരുടെ ഒത്തുചേരല്‍, മഹല്ല് സംഗമങ്ങള്‍, കുടുംബ സംഗമങ്ങള്‍, ഫാമിലി കൗണ്‍സിലേഴ്‌സ് ഗെറ്റ് ടുഗദര്‍, പൊതു യോഗങ്ങള്‍ തുടങ്ങിയവ കാംപയിനിന്റെ ഭാഗമായി നടക്കും. ശരീഅത്തിനെ സംബന്ധിച്ച ഓഡിയോ, വിഡിയോ, സിഡികള്‍, പുസ്തകങ്ങള്‍ എന്നിവ പുറത്തിറക്കും. വാര്‍ത്താസമ്മേളനത്തില്‍ അസി. അമീര്‍ ജമാഅത്തെ ഇസ്‌ലാമി കേരള ശൈഖ് മുഹമ്മദ് കാരക്കുന്ന്, വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് എ. റഹ്മത്തുന്നീസ, ഫൈസല്‍ പൈങ്ങോട്ടായി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."