എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്കെതിരായ കള്ളക്കേസുകള്‍ സി.പി.എമ്മിന്റെ ഭയപ്പാടു മൂലം: എ.എന്‍ രാധാകൃഷ്ണന്
കൊച്ചി: എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്കെതിരേ കള്ളക്കേസുകള്‍ ചുമത്തുന്നത് സി.പി.എമ്മിന്റെ ഭയപ്പാടു മൂലമാണെന്ന് ചാലക്കുടിയിലെ മുന്നണി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ശബരിമലയിലെ ആചാര സംരക്ഷണത്തിനു വേണ്ടി പൂര്‍ണമായും ഗാന്ധിയന്‍ സമരം നടത്തിയതിന്റെ പേരിലാണ് തനിക്കെതിരേ കേസുകള്‍ എടുത്തിരിക്കുന്നത്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ തൃപ്തി ദേശായി വരുന്നതിനെതിരേ പ്രതിഷേധിച്ചതിനും അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതിനും തിരുവനന്തപുരത്ത് നടത്തിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിച്ചതിനും അടക്കമുള്ള കേസുകളാണ് തനിക്കെതിരേ ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്. ഇത് സി.പി.എമ്മിനും സര്‍ക്കാരിനും ഉണ്ടായ ഭയപ്പാടുമൂലമാണ്.
രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍ കുടുക്കി ആത്മവീര്യം തകര്‍ത്ത് ഇല്ലാതാക്കാനാണ് പിണറായി ശ്രമിക്കുന്നത്.
126 കേസുകളും 986 കുറ്റകൃത്യങ്ങളുമാണ് ശബരിമല സമരത്തിന്റെ പേരില്‍ തനിക്കെതിരേ ചുമത്തിയിരിക്കുന്നതെന്നും രാധാകൃഷ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."