HOME
DETAILS

പ്രളയം വരുത്തിവച്ചത്

  
backup
April 04 2019 | 18:04 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d

 

2018 ജൂലൈ മാസത്തില്‍ കേരളത്തെ മുക്കാല്‍ഭാഗവും വെള്ളത്തില്‍ മുക്കിയ പ്രളയം മനുഷ്യസൃഷ്ടിയാണെന്നാണ് അമിക്കസ്‌ക്യൂറി ഹൈക്കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡാം സുരക്ഷാ അതോറിറ്റിയും വൈദ്യുതി ബോര്‍ഡും കാണിച്ച അനാസ്ഥ കാരണം പ്രളയത്തില്‍ നിരവധി പേര്‍ക്കാണു ജീവഹാനി സംഭവിച്ചത്. 14 ലക്ഷം പേര്‍ ഭവനരഹിതരായി. 26,720 കോടിയുടെ നാശനഷ്ടമുണ്ടായി. സര്‍ക്കാര്‍ സംവിധാനത്തിന്റെ പിടിപ്പുകേടുകൊണ്ടാണ് ഇത്രയും നാശനഷ്ടങ്ങള്‍ ഈ കൊച്ചു സംസ്ഥാനത്തിനു ഉണ്ടായത്. കേരളത്തെ സംബന്ധിച്ചേടത്തോളം താങ്ങാവുന്നതിലുമപ്പുറമായിരുന്നു ഈ ദുരന്തം.


ഓഗസ്റ്റ് 14 മുതല്‍ 10 വരെയുണ്ടായ പെരുമഴയില്‍ ഡാം തുറന്നുവിടുന്നതില്‍ കാണിച്ച അമാന്തമാണ് ഇത്രയും ഭീകരമായ ഒരു വെള്ളപ്പൊക്കം കേരളത്തെ മൂടാന്‍ കാരണമായത്. ഏറ്റവും വലിയ പ്രകൃതി ദുരന്തമെന്ന നിലയില്‍ ഇതേപ്പറ്റി സമഗ്രമായ ഒരു ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്നും അതിനായി റിട്ട. ജഡ്ജിയെ നിയോഗിക്കണമെന്നും അമിക്കസ്‌ക്യൂറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


മഴ പെരുമഴയായി മാറാന്‍ തുടങ്ങുന്ന വേളയില്‍തന്നെ മുന്‍കരുതലുകള്‍ എടുക്കേണ്ടതായിരുന്നു. എന്നാല്‍, അധികൃത ഭാഗത്തുനിന്ന് അതുണ്ടായില്ല. മഴ കനത്തുകഴിഞ്ഞപ്പോഴാണു ഡാമുകളെല്ലാം ഒറ്റയടിക്കു തുറന്നത്. ഇതാകട്ടെ പ്രളയക്കെടുതി രൂക്ഷമാക്കി. പ്രളയസമയത്ത് ഒരു ഡാം തുറന്നുവിട്ടാല്‍തന്നെ പ്രളയം രൂക്ഷമാകും. അപ്പോള്‍ അഞ്ചും ആറും ഡാമുകള്‍ തുറന്നുവിട്ടാല്‍ ഏന്താകും അവസ്ഥ.
അപ്രതീക്ഷിതമായി കനത്ത മഴ പെയ്യാന്‍ തുടങ്ങിയപ്പോള്‍ ഡാമുകള്‍ നിറയ്ക്കാനാണു വൈദ്യുതി ബോര്‍ഡ് ശ്രമിച്ചത്. വൈദ്യുതിയുല്‍പാദിപ്പിച്ചു പുറത്തു വില്‍ക്കാമെന്നായിരിക്കണം അവര്‍ കണക്കു കൂട്ടിയിട്ടുണ്ടാവുക. എന്നാല്‍, അവരുടെ കണക്കു കൂട്ടലുകളെല്ലാം പിഴച്ചു. ഭൂരിഭാഗം ഡാമുകളും ചെളിവന്ന് നിറഞ്ഞിരിക്കുന്നതിനാല്‍ അവയെല്ലാം പെട്ടെന്നു നിറയുന്ന ഒരവസ്ഥയാണിപ്പോഴുള്ളത്.


ഓഗസ്റ്റ് 14 മുതല്‍ 16 വരെ പെയ്ത കനത്തമഴ ഡാമുകളെപ്പോലും മുക്കിക്കളയുമെന്ന ഘട്ടമെത്തിയപ്പോഴല്ലേ അവയെല്ലാം ഒറ്റയടിക്കു തുറന്നു വിട്ടത്. പെരുമഴ ആരംഭിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ ഡാമുകള്‍ അല്‍പാല്‍പമായി തുറന്ന് വിട്ടിരുന്നുവങ്കില്‍ പ്രളയം ഇത്രമേല്‍ രൂക്ഷമാവുകയില്ലായിരുന്നു. അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട് സംബന്ധിച്ച് വൈദ്യുത മന്ത്രി എം.എം മാണിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവര്‍ക്ക് നേരെ അദ്ദേഹം തട്ടിക്കയറുകയായിരുന്നു.
ഡാമുകള്‍ തുറന്നു വിടാത്തതിനു പുറമെ പുഴകളുടെ സ്വാഭാവിക ഒഴുക്കു നിലച്ചതും പ്രളയത്തിനു കാരണമായിട്ടുണ്ട്. പുഴകളില്‍ അശാസ്ത്രീയമായ മണല്‍വാരല്‍ കാരണം പലയിടങ്ങളിലും പ്രത്യക്ഷപ്പെടുന്ന തുരുത്തുകള്‍ പുഴയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്നുണ്ട്. ഡാം സുരക്ഷയെ സംബന്ധിച്ചും പ്രളയം എങ്ങിനെ കൈകാര്യം ചെയ്യണമെന്നതിനെ സംബന്ധിച്ചുമുള്ള മാര്‍ഗരേഖകള്‍ കേരളത്തിലെ അണക്കെട്ടുകളില്‍ നടപ്പായിട്ടില്ല.


വേനലുകള്‍ മാത്രം കണ്ടു പരിചയിച്ച ഡാം സേഫ്റ്റി അധികൃതര്‍ പെരുമഴ കണ്ടപ്പോള്‍ ഡാമുകള്‍ നിറയ്ക്കാനാണ് തയാറായത്. ഡാമുകളിലെയും ജലസംഭരണികളിലെയും അധികവെള്ളം തുറന്ന് വിടുന്നതിന് തീരുമാനമെടുക്കേണ്ടത് ഡാം സുരക്ഷാ അധികൃതരാണ്. ഇവിടെ അവര്‍ തീരുമാനമെടുക്കുന്നതില്‍ പരാജയപ്പെട്ടു.
ഡാം സുരക്ഷ സംബന്ധിച്ച ഉത്തരവ് ഇലക്ട്രിസിറ്റി വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ അസ്വാഭാവികതയുണ്ട്. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധരായവരെ ഉള്‍ക്കൊള്ളിച്ച് പുതിയൊരു സംവിധാനമാണ് നിലവില്‍വരേണ്ടത്. പ്രളയം നല്‍കുന്ന പാഠങ്ങളില്‍ ഒന്ന് ഇതാണ്. വൈദ്യുതി വില്‍ക്കാനുള്ള വൈദ്യുതി ബോര്‍ഡന്റെ താല്‍പര്യത്തിനു മുന്‍പില്‍ ജനങ്ങളുടെ സുരക്ഷ ഇലക്ട്രിസിറ്റി ബോര്‍ഡ് അവഗണിക്കുകയായിരുന്നു. മഴ കനത്തതോടെ ഡാമുകളുടെ സംഭരണശേഷിയേക്കാള്‍ അഞ്ചിരട്ടി വെള്ളം ഒഴുകിയെത്തിയെന്ന് മുന്‍ ജല വിഭവ മന്ത്രി മാത്യു ടി തോമസ് തന്നെ സമ്മതിക്കുന്നുണ്ട്. അന്നേരം ഡാമുകള്‍ തുറന്ന് വിടാന്‍ ഉത്തരവ് നല്‍കാതിരുന്നതില്‍ മുന്‍ മന്ത്രിയും അക്ഷന്തവ്യമായ അലംഭാവമല്ലേ കാണിച്ചത്.


ഡാം മാനേജ്‌മെന്റില്‍ ഗുരുതരമായ വീഴ്ചകളുണ്ടായെന്ന് അന്ന് പ്രതിപക്ഷം ആരോപിച്ചപ്പോള്‍ അതിനെ രാഷ്ട്രീയപ്രേരിത ആരോപണമായി സര്‍ക്കാര്‍ തള്ളുകയായിരുന്നു. കേന്ദ്ര ജലകമ്മിഷന്‍ നടത്തിയ അന്വേഷണത്തിലും ഡാം മാനേജ്‌മെന്റിന്റെ വീഴ്ച ചൂണ്ടികാണിക്കുന്നുണ്ട്. ദേശീയ ജല നയത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ മാര്‍ഗരേഖകള്‍ക്ക് അനുസൃതമായല്ല ഡാമിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതെന്നും കേന്ദ്ര ജലകമ്മിഷന്‍ പറയുന്നുണ്ട്. ഇതും പ്രളയത്തിന് കാരണമായി. ചുരുക്കത്തില്‍ ഡാമുകളിലെ നടത്തിപ്പുകളിലുണ്ടായ വീഴ്ചകളാണ് പ്രളയം കേരളത്തില്‍ രൂക്ഷമാക്കിയതെന്നര്‍ത്ഥം.
കേന്ദ്ര ജലകമ്മിഷന്‍ റിപ്പോര്‍ട്ടിന്റെയും, പ്രളയത്തില്‍ ഡാമുകള്‍ വഹിച്ച പങ്കിനെപറ്റി ചെന്നൈ ഐ.ഐ.ടിയിലെ കെ.പി സുധീര്‍, ഗാന്ധിനഗര്‍ ഐ.ഐ.ടിയിലെ വിമല്‍മിശ്ര, സൗത്ത് ഏഷ്യാനെറ്റ് വര്‍ക്ക് ഓഫ് ഡാം റിവേഴ്‌സ് ആന്‍ഡ് പീപ്പിള്‍ കോര്‍ഡിനേറ്റര്‍ ഹിമാന്‍ഷൂഝക്കര്‍ എന്നിവരുടെ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അമിക്കസ്‌ക്യൂറി തയാറാക്കിയ റിപ്പോര്‍ട്ടിനെ നിരാകരിക്കുവാനും അതൊന്നും ശാസ്ത്രീയമായ കണ്ടെത്തലുകളല്ലെന്നു പറയുവാനുമാണു സര്‍ക്കാര്‍ വൃത്തങ്ങളും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശ്രമിക്കുന്നത്.


അങ്ങനെ പറയുവാന്‍ അവരുടെ കൈയ്യില്‍ എന്തു തെളിവുകളാണുള്ളത്. ദുര്‍ബ്ബലമായ വാദങ്ങള്‍ ഉയര്‍ത്തി അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടിനെ ചെറുതാക്കിക്കാണരുത്. മേലില്‍ ഇത്തരമൊരു പ്രളയദുരന്തം വരാതിരിക്കുവാന്‍ അമിക്കസ്‌ക്യൂറി നല്‍കുന്ന നിര്‍ദേശങ്ങള്‍ സശ്രദ്ധം പഠിച്ച് അവ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ജലസംഭരണികളുടെ ശേഷികൂട്ടുക, നദീതട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുക, ഡാം സുരക്ഷാ അതോറിറ്റിയെയും ദുരന്തം കൈകാര്യം ചെയ്യുന്ന അതോറിറ്റിയെയും ശക്തിപ്പെടുത്തുക, പ്രളയ പ്രവചനം സാധ്യമാക്കുക തുടങ്ങി ഒന്‍പത് ഇന നിര്‍ദേശങ്ങള്‍ അമിക്കസ്‌ക്യൂറി നല്‍കുന്നുണ്ട്. അത് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉദയ്ഭാനു ചിബ് യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷന്‍ 

latest
  •  3 months ago
No Image

എന്തിന് ശ്വാസം മുട്ടി എല്‍.ഡി.എഫില്‍ തുടരണം?; സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് സുധാകരന്‍

Kerala
  •  3 months ago
No Image

കഴുത്തില്‍ കുരുക്കിടുന്നതിനു മുമ്പ് സി.പി.എം എന്ന തടവറയില്‍ നിന്നും പുറത്തുചാടുന്നതാണ് അന്‍വറിനു നല്ലത്: ചെറിയാന്‍ ഫിലിപ്പ്

Kerala
  •  3 months ago
No Image

'അര്‍ജുന്റെ കുടുംബത്തോട് ക്ഷമചോദിക്കുന്നു'; ഭരണകൂടം സഹകരിക്കുന്നില്ല, തിരച്ചില്‍ നിര്‍ത്തി മടങ്ങി ഈശ്വര്‍ മാല്‍പെ

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

റെയില്‍വേ ട്രാക്കില്‍ സിലിണ്ടര്‍; ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  3 months ago
No Image

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണം; അന്‍വറിനെതിരെ സി.പി.എം

Kerala
  •  3 months ago
No Image

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി; നിര്‍ണായക തിരച്ചില്‍

Kerala
  •  3 months ago
No Image

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ കാണും; ദേശീയ വനിതാ കമ്മിഷന്‍ കേരളത്തിലേക്ക്

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്‌റാഈല്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം

International
  •  3 months ago