ഊരു വിലക്കാന്‍ അവരാര്: മനുഷ്യത്വം മരവിച്ചവര്‍ക്ക് ശക്തമായ മുന്നറിയിപ്പു നല്‍കി മുഖ്യമന്ത്രി
തിരുവനന്തപുരം: നമ്മുടെ യശസ്സിന് കളങ്കം വരുന്ന ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം ഉണ്ടായതായി മുഖ്യമന്ത്രി. ഊരു വിലക്കാന്‍ അവരാരെന്ന് മനുഷ്യത്വം മരവിച്ചവര്‍ക്ക് ശക്തമായ മുന്നറിയിപ്പു നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശങ്ങളില്‍ നിന്ന് കേരളത്തിലെത്തിയവരില്‍ ചിലര്‍ക്ക് കടുത്ത ദുരനുഭവങ്ങളുണ്ടായി. ക്വാറന്റീനില്‍ കഴിയുന്നവരെ ഒറ്റപ്പെടുത്തുന്നു, ഊരുവിലക്ക് പോലെ അകറ്റി നിര്‍ത്തുന്നു, ചികിത്സ കഴിഞ്ഞവര്‍ക്ക് വീട്ടില്‍ പ്രവേശനം നിഷേധിക്കുന്നു ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളുണ്ടായി. രോഗികളല്ല, രോഗമാണ് ശത്രുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോട്ടയത്ത് വിഷമകരമായ അനുഭവമുണ്ടായി. ബെംഗളുരുവില്‍ നിന്ന് എത്തിയ 14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ യുവതിയും മക്കളും വീട്ടില്‍ കയറാനാകാതെ എട്ട് മണിക്കൂറോളം കഴിയേണ്ടി വന്നു. ഒടുവില്‍ അവര്‍ കളക്ടറേറ്റില്‍ അഭയം തേടി. സ്വന്തം വീട്ടുകാരും ഭര്‍തൃവീട്ടുകാരും ഇവരെ വീട്ടില്‍ സ്വീകരിച്ചില്ല. ഇത്തരം അനുഭവങ്ങള്‍ മനുഷ്യത്വം എവിടെ എന്ന് നമ്മളെ ഓര്‍മിപ്പിക്കുകയാണ്.
സാധാരണ നിലയ്ക്ക് ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ മറ്റ് അപകടങ്ങളില്ലെന്ന് വ്യക്തമായവരെ അകറ്റി നിര്‍ത്തരുത്. അവരെ ശാരീരികാകലം പാലിച്ച് നല്ല രീതിയില്‍ സംരക്ഷിക്കണം. റൂം ക്വാറന്റീന്‍ ആണ് അവര്‍ക്ക് നിര്‍ദേശിച്ചത്. ഒരേ വീട്ടില്‍ അങ്ങനെ നിരവധിപ്പേര്‍ കഴിയുകയല്ലേ? ഒറ്റപ്പെട്ട ഇത്തരം ചില മനോഭാവങ്ങള്‍ സമൂഹത്തിന്റെ പൊതുനിലയ്ക്ക് അപകീര്‍ത്തികരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."