വിശാല മതേതര ബദല്‍ തന്നെ ഇടതു ലക്ഷ്യം
? ഇടതുപക്ഷത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ എങ്ങനെയാണ് വിലയിരുത്തുന്നത്
സീതാറാം യെച്ചൂരി: ബി.ജെ.പിയുടെ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ ആര്‍.എസ്.എസ് അജണ്ടയിലൂടെ രാജ്യത്തെ ഭരണഘടനയെയും മതേതര ജനാധിപത്യ മൂല്യങ്ങളെയും തകര്‍ത്തിരിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളില്‍ പോലും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണം അരാജകത്വം സൃഷ്ടിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി തകര്‍ക്കാന്‍ ശ്രമിക്കുന്ന അപകടകരമായ സ്ഥിതി വിശേഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ അവര്‍ തകര്‍ത്തു. ഒരു ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യം. ഹിന്ദുവും ഹിന്ദുത്വവും രണ്ടാണ്. ഗാന്ധിജിയെ വെടിവച്ചു കൊന്ന നാഥുറാം ഗോഡ്‌സെയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി ഹിന്ദുമതത്തിന് യാതൊരു ബന്ധവുമില്ല. അതുകൊണ്ട് ഒരിക്കല്‍ കൂടി ബി.ജെ.പി അധികാരത്തില്‍ വരുന്നത് ഒഴിവാക്കേണ്ടത് അനിവാര്യതയാണ്. ഇതിന് രാജ്യത്ത് വിശാലമായ ഒരു മതേതര ബദല്‍ രൂപപ്പെടണം. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി രാജ്യത്ത് മതേതരബദല്‍ രൂപപ്പെടുത്തുക എന്നതാണ് സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷം ലക്ഷ്യം വയ്ക്കുന്നത്.
? വിശാല മതേതര ബദലില്‍ കോണ്‍ഗ്രസും ഭാഗമായി വരുമ്പോള്‍ കേരളത്തില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഐക്യനീക്കങ്ങള്‍ക്കു തടസ്സമാകുമോ
= ബി.ജെ.പി മുഖ്യ എതിരാളിയായി വരാത്ത കേരളത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് വഴി എന്തുസന്ദേശമാണ് കോണ്‍ഗ്രസ് നല്‍കാന്‍ ശ്രമിക്കുന്നതെന്നതാണ് ഉയരുന്ന ചോദ്യം. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം നല്‍കുന്ന തെറ്റായ സന്ദേശത്തിന്റെ സൂചന മാത്രമാണ് ഇടതുപക്ഷം നല്‍കിയത്. കേരളത്തില്‍ ഇടതുപക്ഷത്തിനു ശക്തമായ അടിത്തറയുള്ളതിനാല്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം വലിയ വെല്ലുവിളിയായി കാണുന്നില്ല. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് തെരഞ്ഞെടുപ്പിനു ശേഷം ഒരു മതേതര സഖ്യം രൂപപ്പെടുന്നതിനു തടസമാകാതിരിക്കാന്‍ ഇടതുപക്ഷം ജാഗ്രത പാലിക്കും. വിശാലമായ ഒരു മതേതര സഖ്യത്തിനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ തന്നെ രാജ്യത്ത് ശക്തമായി നടന്നുവരുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിനു ശേഷമേ ഒരു സഖ്യം ഉരുത്തിരിയാന്‍ സാധ്യതയുള്ളൂ. 1977ലെ ജനതാ ഗവണ്‍മെന്റിന്റെ കാലം മുതല്‍ ഇത്തരത്തിലാണ് ബദല്‍ സഖ്യ സര്‍ക്കാരുകള്‍ രൂപപ്പെട്ടത്. ദേവഗൗഡ പ്രധാനമന്ത്രിയായ 1996ല്‍ ഐക്യമുന്നണി രൂപം കൊണ്ടതും തെരഞ്ഞെടുപ്പിനു ശേഷമായിരുന്നു. ഇത്തവണയും ഇത്തരത്തിലായിരിക്കും സംഭവിക്കാന്‍ പോകുന്നത്.
? രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വം ഹിന്ദുക്കളെ നേരിടാനുള്ള ഭയംമൂലമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ എങ്ങനെ വിലയിരുത്തുന്നു
= പ്രധാനമന്ത്രി എന്ന പദവിയുടെ മാന്യതയ്ക്കു ചേര്‍ന്ന പ്രസ്താവനയല്ല മോദിയില്‍ നിന്ന് ഉണ്ടായത്. അദ്ദേഹം രാജ്യത്തെ ജനങ്ങളെ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ എന്നിങ്ങനെ വേര്‍തിരിക്കാനാണ് ആഗ്രഹിക്കുന്നത്. ഹിന്ദു മണ്ഡലം, മുസ്‌ലിം മണ്ഡലം എന്നിങ്ങനെ രാജ്യത്തെ ഭിന്നിപ്പിക്കേണ്ടത് അവരുടെ അജന്‍ഡയാണ്. എന്തുകൊണ്ട് മോദി വാരാണാസി വിട്ട് രാജ്യത്തെ മറ്റു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ തയ്യാറാകുന്നില്ലെന്ന ചോദ്യം പ്രസക്തമല്ലേ
? സി.പി.എം ദേശീയപാര്‍ട്ടി പദവി നിലനിര്‍ത്തുക എന്ന വെല്ലുവിളി കൂടി ഈ തെരഞ്ഞെടുപ്പില്‍ നേരിടുകയാണല്ലോ
= 2014 ലെ തെരഞ്ഞടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ രാജ്യത്തെ ദേശീയ പാര്‍ട്ടികളില്‍ സി.പി.എമ്മിന് ഉള്‍പെടെ ഇതൊരു ചോദ്യചിഹ്നമാണ്. ദേശീയ പദവി നിലനിര്‍ത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ച മാനദണ്ഡങ്ങളുണ്ട്. സി.പി.എമ്മിനു പുറമെ സി.പി.ഐ, ബി.എസ്.പി എന്നീ പാര്‍ട്ടികള്‍ക്കെല്ലാം ഈ മാനദണ്ഡം ഈ തെരഞ്ഞെടുപ്പില്‍ നേടിയെടുക്കാന്‍ കഴിയണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഈ മാനദണ്ഡം പാലിക്കാന്‍ കഴിയുന്നത്ര എം.പിമാര്‍ പാര്‍ട്ടിക്ക് ഉണ്ടാകുമെന്ന് ഉറപ്പാണ്.
? രാഹുല്‍ഗാന്ധി കൂടി കേരളത്തില്‍ മല്‍സരിക്കുന്ന പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ടോ. എത്ര സീറ്റുകള്‍ കേരളത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നു
= ഇടതുപക്ഷത്തിന് 2004ല്‍ കേരളത്തിലെ ജനങ്ങള്‍ നല്‍കിയ പിന്തുണ ഇത്തവണയും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഹുല്‍ തരംഗം എന്നത് കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്കിടയില്‍ വിഷയമാവില്ല. രാജ്യത്ത് ബി.ജെ.പി വിരുദ്ധചേരി ശക്തിപ്പെടണമെന്ന് ആഗ്രഹിച്ച 2004 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മറ്റുള്ള സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടായെങ്കിലും കേരളത്തില്‍ നിന്ന് ഒരു കോണ്‍ഗ്രസുകാരനും വിജയിച്ച് ലോക്‌സഭയില്‍ എത്തിയില്ല. പിന്നീട് ഇടതുപക്ഷം പിന്തുണച്ച യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന നേട്ടങ്ങളാണ് രാജ്യത്തിന് ശക്തി പകര്‍ന്നത്. രാഷ്ട്രീയ പക്വത ഏറെയുള്ള വോട്ടര്‍മാരാണ് കേരളത്തിലേത്. കൂടാതെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനകീയമായ പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ട് തന്നെ വലിയൊരു വിജയമായിരിക്കും ഇടതുമുന്നണിക്ക് കേരളത്തില്‍ ലഭിക്കുക.
? കേന്ദ്രസര്‍ക്കാരിനെതിരായ കാര്‍ഷികപ്രക്ഷോഭങ്ങളിലെല്ലാം ദേശീയതലത്തില്‍ ഇടതുപക്ഷത്തിന് മുന്നേറാന്‍ കഴിയുന്നുണ്ടെങ്കിലും അവയൊന്നും പാര്‍ട്ടിക്ക് വോട്ടായി മാറാതെ പോകുന്നത് എന്തുകൊണ്ടാണ്
= ഇടതുപക്ഷത്തിന്റെ ശക്തി തെഞ്ഞെടുപ്പിന്റെ മാത്രം അടിസ്ഥാനത്തില്‍ അളക്കാന്‍ സാധിക്കുന്നതല്ല. മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭങ്ങള്‍ അടക്കമുള്ള നിരവധി തൊഴിലാളി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടുണ്ട്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മറ്റൊരു പാര്‍ട്ടിയും ഏറ്റെടുത്തില്ല. രാജ്യത്ത് പലയിടത്തും ലാല്‍- നീല്‍ മുദ്രാവാക്യം ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ജാതീയവും മതപരവുമായ ധ്രുവീകരണങ്ങളാണ് വോട്ടര്‍മാരെ സ്വാധീനിക്കുന്നത്. അത്തരം അന്തരീക്ഷത്തില്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമിടയിലുള്ള സ്വാധീനം വോട്ടാക്കി മാറ്റാന്‍ കഴിയാതെ പോകുന്നുണ്ട്. ഈ സ്ഥിതി വിശേഷം പാര്‍ട്ടി ഗൗരവത്തോടെ കണക്കിലെടുത്തിട്ടുണ്ട്. അതിനുള്ള പരിഹാരം പാര്‍ട്ടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം