കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിനു രാജ്യാന്തര പ്രശംസ
മുളങ്കുന്നത്തുകാവ്: കേരളത്തിലെ അധികാര വികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ക്കു രാജ്യാന്തര പ്രശംസ. ജൂലൈ 10 മുതല്‍ 14 വരെ വിയന്നയില്‍ ഇന്റര്‍ നാഷ്ണല്‍ സോഷ്യോളജിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച രാജ്യാന്തര കോണ്‍ഫറന്‍സിലാണ് കേരളത്തിലെ അധികാര വികേന്ദ്രീകരണം പ്രത്യേക ശ്രദ്ധപിടിച്ചു പറ്റിയത്.
കില ഡയറക്ടര്‍ ഡോ. പി.പി ബാലന്റെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേക സെഷനും സംഘടിപ്പിച്ചിരുന്നു. ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ രാജ്യങ്ങളുടെ ഭാവി എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സമ്മേളനം. ദാരിദ്ര്യ നിര്‍മാര്‍ജനം, കുടിവെള്ള ലഭ്യത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തുടങ്ങിയ വിയയങ്ങളെക്കുറിച്ച് വിവധ സെഷനുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ജനാധിപത്യവല്‍ക്കരണത്തിലൂടെയുള്ള വികസന കാഴ്ച്ചപ്പാട് പല പ്രശ്‌നങ്ങള്‍ക്കും പരിപാഹമാകുമെന്നു സമ്മേളനം കണ്ടെത്തി.
ഈ ഘട്ടത്തില്‍ കേരളത്തില്‍ നടന്നുവരുന്ന അധികാര വികേന്ദ്രീകരണത്തിനു പ്രസക്തിയേറുന്നതായി വിലയിരുത്തപ്പെട്ടു. വിവിധ രാജ്യങ്ങളില്‍നിന്നായി 2000 ലേറെ പ്രതിനിധികള്‍ സംബന്ധിച്ചു. തുടര്‍ന്നു നടന്ന റിസര്‍ച്ച് കമ്മിറ്റിയുടെ ബിസിനസ് യോഗത്തില്‍ അസോസിയേഷന്റെ മിഡ് ടേം കോണ്‍ഫ്രന്‍സ് നവംബര്‍ 19 മുതല്‍ 22 വരെ കിലയില്‍വച്ചു നടത്താനും തീരുമാനയി. കേരളത്തിലെ പദ്ധതി ആസൂത്രണം, നിര്‍വഹണം, പ്രാദേശിക സാമ്പത്തിക വികസനം എന്നിവയെ സംബന്ധിച്ച് ഗവേഷകര്‍ക്കു നേരിട്ടു മനസിലാക്കാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം. ഇതിനായി ഇസ്‌ബെല്ല ഡി.കോസ്റ്റ (ഫ്രാന്‍സ്), ഫാത്തിമ അസൂന്‍കോ (പോര്‍ച്ചുഗല്‍),അസറിന്‍ ബക്കാള്‍ (ബ്രസീല്‍) ഹര്‍ജിത് ആനന്ദ്(ഇന്ത്യ) എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി ടെക്‌നിക്കല്‍ കമ്മിറ്റിയും രൂപീകരിച്ചതായി കില ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."