ചായവില്‍പ്പക്കാരന്‍ പ്രധാനമന്ത്രിയായത് കോണ്‍ഗ്രസ് ജനാധിപത്യം സംരക്ഷിച്ചതിനാല്‍: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
ഒരു ചായവില്‍പ്പക്കാരന്‍ രാജ്യത്തെ പ്രധാനമന്ത്രിയാകാന്‍ സാധിച്ചെങ്കില്‍ അതു കോണ്‍ഗ്രസ് ജനാധിപത്യം സംരക്ഷിച്ചതിനാലാണെന്ന് ഖാര്‍ഗെ പറഞ്ഞു.
എല്ലാ പ്രസംഗങ്ങളിലും പ്രധാനമന്ത്രി പറയുന്നു കഴിഞ്ഞ 70 വര്‍ഷമായി കോണ്‍ഗ്രസ് ഇവിടെ എന്തു ചെയ്തെന്ന്. കോണ്‍ഗ്രസ് ഇവിടെ ജനാധിപത്യം സംരക്ഷിക്കുകയായിരുന്നു. അതുകൊണ്ടാണ് ചായക്കച്ചവടക്കാരന് പ്രധാനമന്ത്രിയാകാന്‍ സാധിച്ചത്.
ഇന്ദിര ഗാന്ധി മുതല്‍ സോണിയ ഗാന്ധി വരെയുള്ളവരെ ബിജെപി കരുതിക്കൂട്ടി ആക്രമിക്കുന്നു. കോണ്‍ഗ്രസ് ഒരു കുടുംബമാണ്. ഞങ്ങളെല്ലാം ആ കുടുംബത്തില്‍ അംഗമാണ് - ഖാര്‍ഗെ പറഞ്ഞു.
43 വര്‍ഷം മുന്‍പ് നടന്ന അടിയന്തിരാവസ്ഥയെ കുറിച്ചാണ് മോദി സംസാരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായി ഇവിടെ നടക്കുന്ന സംഭവങ്ങള്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് സമമാണെന്നും ഖാര്‍ഗെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."