ഐ.എന്‍.എല്‍ ജൂബിലി സമ്മേളനം: പ്രഖ്യാപനം നടത്തി
താമരശേരി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ അഡ്വാനിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി മതേതരത്വത്തിനു ശക്തി പകരുന്നതാണെന്ന് ഐ.എന്‍.എല്‍ ദേശീയ സെക്രട്ടറി അഹമ്മദ് ദേവര്‍ കോവില്‍ അഭിപ്രായപ്പെട്ടു.
താമരശേരിയില്‍ നടന്ന ജൂബിലി സമ്മേളന പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സി.പി അബ്ദുള്ളക്കോയ തങ്ങള്‍ അധ്യക്ഷനായി.
മികച്ച സേവനത്തിന് അബ്ദുല്‍ റസ്സാഖ് കോരങ്ങാട്, സിദ്ധീഖ് പന്നൂര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ കാരാട്ട് റസാഖ് എം.എല്‍.എ വിതരണം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. സി. അബ്ദുല്‍ വഹാബ്, കോതൂര്‍ മുഹമ്മദ് മാസ്റ്റര്‍,സി.പി അന്‍വര്‍ സാദത്ത്, കെ. ബാബു, എ.പി മുസ്തഫ, സി.പി നാസര്‍ കോയതങ്ങള്‍, ആലിക്കുട്ടി, ഷെറീഫ് , ഒ.പി റസാഖ്, എം.പി മൊയ്തീന്‍, അബുനരിക്കുനി, അഷ്‌റഫ് ഹാജി സംസാരിച്ചു. ഒ.പി അബ്ദുറഹിമാന്‍ സ്വാഗതവും വഹാബ് മണ്ണില്‍കടവ് നന്ദിയും പറഞ്ഞു. പൊതുയോഗത്തോടനുബന്ധിച്ചു നടന്ന റാലിക്ക് ഒ.പി സലിം, ടി. സിദ്ധിഖ്, സി.കെ അബ്ദുറഹിമാന്‍, കുഞ്ഞി മരക്കാര്‍, അയമു ആരാമ്പ്രം, മജീദ് നരിക്കുനി, പുതുമ അഷ്‌റഫ്, ജുനൈസ്, ഷറീഫ് വാവാട് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."