HOME
DETAILS

ആവേശക്കൊടുമുടിയില്‍ യു.ഡി.എഫ്

  
backup
April 04 2019 | 19:04 PM

%e0%b4%86%e0%b4%b5%e0%b5%87%e0%b4%b6%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%ae%e0%b5%81%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81-%e0%b4%a1


തിരുവനന്തപുരം: ചുരം കയറിയെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാടിനെ ഇളക്കിമറിച്ചപ്പോള്‍ അതിന്റെ അലയൊലികള്‍ മറ്റു 19 മണ്ഡലങ്ങളിലും ആഞ്ഞടിക്കുമെന്ന പ്രതീക്ഷയില്‍ യു.ഡി.എഫ്. രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും പങ്കെടുത്ത റോഡ് ഷോയ്ക്കു ലഭിച്ച അതിഗംഭീര വരവേല്‍പ്പിന്റെ പ്രതിഫലനം കേരളത്തില്‍ മാത്രമല്ല, ദക്ഷിണേന്ത്യയൊട്ടാകെ തരംഗമാകുമെന്നാണ് മുന്നണിയുടെ വിലയിരുത്തല്‍.


കേരളത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ഉണര്‍വ് നല്‍കുന്നതായിരുന്നു ഇന്നലെ വയനാട്ടില്‍ കണ്ടത്. രാഹുല്‍ പത്രിക സമര്‍പ്പിച്ചതോടെ കേരളത്തില്‍ യു.ഡി.എഫിന്റെ സാധ്യതകള്‍ കൂടിയിരിക്കുകയാണെന്ന് വിലയിരുത്തപ്പെടുന്നു. എല്ലാ മണ്ഡലങ്ങളിലും അതാതിടത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കൊപ്പം വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കും വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥനയാണ് യു.ഡി.എഫ് മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി കേരളത്തിലെ തെരഞ്ഞെടുപ്പ് നയിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാനാവും ഇനി യു.ഡി.എഫ് ശ്രമിക്കുക. കടുത്ത മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങള്‍ യു.ഡി.എഫിലേക്ക് ചായാന്‍ രാഹുലിന്റെ വരവ് സഹായിക്കുമെന്ന് ഉറച്ച പ്രതീക്ഷയിലാണവര്‍.
കേരളത്തില്‍ ഈ മാസം 16, 17 തിയതികളില്‍ പ്രചാരണത്തിന് വീണ്ടുമെത്തുന്ന രാഹുല്‍ ഗാന്ധി കണ്ണൂര്‍, വടകര, കോഴിക്കോട്, ആലത്തുര്‍, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലും വയനാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും റോഡ് ഷോ നടത്തിയേക്കും. എന്നാല്‍ പ്രധാന നഗരങ്ങള്‍, പ്രധാന മത്സരം നടക്കുന്ന മണ്ഡലങ്ങള്‍ എന്നിവിടങ്ങളില്‍ കൂടി റോഡ് ഷോ സംഘടിപ്പിക്കാനും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് ആലോചനയുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങി കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയ തെരഞ്ഞെടുപ്പുകളില്‍ റോഡ് ഷോകള്‍ വലിയ നേട്ടമുണ്ടാക്കിയതായാണ് വിലയിരുത്തല്‍. ഇതു കേരളത്തിലും ഉപയോഗപ്പെടുത്തിയാല്‍ രാഹുല്‍ തരംഗം കേരളമാകെ പടര്‍ത്താന്‍ കഴിയുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. ഇനിയുള്ള ദിവസങ്ങള്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം രാഹുലിനെ കേന്ദ്രീകരിച്ചാകും.
കേരളത്തില്‍ പോലും ഏറെയൊന്നും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന വയനാട് രാഹുലിന്റെ വരവോടെ ദേശീയ ശ്രദ്ധ നേടുന്ന താര മണ്ഡലമായി മാറിയിരിക്കുകയാണ്. യു.പി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നല്‍കി ഡല്‍ഹിക്ക് അയക്കാന്‍ അരയും തലയും മുറുക്കി കോണ്‍ഗ്രസ് രംഗത്തിറങ്ങിക്കഴിഞ്ഞു. രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കുന്നത് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമാണ്. രാഹുല്‍ ഗാന്ധിയുടെ വരവ് ആഘോഷമാക്കി മാറ്റാന്‍ തന്നെയാണ് യു.ഡി.എഫ് തീരുമാനം.


നേതാക്കള്‍ രാഹുലിന്റെ ഭൂരിപക്ഷം ചരിത്രമാക്കാന്‍ വയനാട്ടില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റു മണ്ഡലങ്ങളിലെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ട്. അതേസമയം, വയനാട്ടില്‍ പ്രചാരണരംഗം രാഹുലിനു ചുറ്റും കറങ്ങുന്നതോടെ എന്‍.ഡി.എ സ്ഥാനാര്‍ഥി അപ്രസക്തമാകുമെന്ന് ഉറപ്പാണ്. ബി.ഡി.ജെ.എസിലെ തുഷാര്‍ വെള്ളാപ്പള്ളിക്കു വേണ്ടി വോട്ടഭ്യര്‍ഥിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ തുടങ്ങിയ ദേശീയ നേതാക്കളെ രംഗത്തിറക്കാനാണ് ബി.ജെ.പിയുടെ നീക്കം.


പ്രചാരണ വിഷയത്തിലും കോണ്‍ഗ്രസ് മാറ്റം വരുത്തും. കേരളത്തില്‍ പ്രളയമുണ്ടായതിനു കാരണം അണക്കെട്ടുകള്‍ തുറന്നു വിട്ടതിലെ അപാകതയാണെന്നു ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയവും അക്രമ രാഷ്ട്രീയവും ശബരിമലയും വിഷയമാക്കുമ്പോഴും ബി.ജെ.പിയെ കടന്നാക്രമിക്കുന്ന സമീപനമായിരിക്കും സ്വീകരിക്കുക. ദേശീയ തലത്തില്‍ സി.പി.എം അപ്രസക്തമാകുന്ന തിരിച്ചറിവു നല്‍കും വിധമായിരിക്കും പ്രചാരണം.
ഓരോ മണ്ഡലത്തിലെയും പ്രാദേശിക വിഷയങ്ങളും യു.ഡി.എഫ് പ്രചാരണത്തിന് പ്രത്യേക വിഷയമാക്കും. പത്തനംതിട്ട, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ശബരിമലയും വടകരയിലും കണ്ണൂരും കാസര്‍കോട്ടും അക്രമ രാഷ്ട്രീയവും വയനാട്ടിലും ഇടുക്കിയിലും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും പ്രധാന വിഷയമാക്കുമ്പോള്‍ സിറ്റിങ് എം.പിമാര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ എം.പി എന്ന നിലയിലുള്ള വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ചാവിഷയമാക്കും.


മണ്ഡലങ്ങളുടെ
സംഗമഭൂമിയായി കല്‍പ്പറ്റ

കല്‍പ്പറ്റ: മൂന്നു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ സംഗമഭൂമിയായി കല്‍പ്പറ്റ. സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വരവാണ് വയനാട് ജില്ലാ ആസ്ഥാനത്തെ സംഗമഭൂമിയാക്കിയത്.


മണ്ഡലത്തിലുള്‍പ്പെട്ട കോഴിക്കോട് ജില്ലയിലെ തുരുവമ്പാടി, മലപ്പുറം ജില്ലയിലെ വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട്, വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളിലെ ആയിരക്കണക്കിനു യു.ഡി.എഫ് പ്രവര്‍ത്തകരാണ് ഇന്നലെ കല്‍പ്പറ്റയില്‍ സംഗമിച്ചത്. ഇതിന് പുറമേ, മലപ്പുറം , കോഴിക്കോട്, തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും സമീപ ജില്ലകള്‍ എന്നിവിടങ്ങളിലെ കോണ്‍ഗ്രസ്, മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരും കല്‍പ്പറ്റയിലെത്തി.


അതിരാവിലെ മുതല്‍ തന്നെ ജില്ലയിലേക്ക് ഒഴുകിത്തുടങ്ങിയ പ്രവര്‍ത്തകര്‍ കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡിനു സമീപം മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെ നിലയുറപ്പിച്ചതോടെ പൊലിസ് സ്ഥാപിച്ച ബാരികേഡുകള്‍ പലയിടങ്ങളിലും അപ്രസക്തമായി. ഏറെ പാടുപെട്ടാണ് ആവേശത്തിലായിരുന്ന ജനത്തെ പൊലിസ് നിയന്ത്രിച്ചത്. ബുധനാഴ്ച രാത്രി തന്നെ ദൂര സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ കല്‍പ്പറ്റയിലെത്തി ലോഡ്ജുകളിലും മറ്റും താമസിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ റോഡ് ഷോയില്‍ പങ്കെടുത്തത്.
ഏറെ അനിശ്ചിതത്വങ്ങള്‍ക്കു ശേഷമുള്ള കോണ്‍ഗ്രസ് അധ്യക്ഷന്റെ വരവ് ഉത്സവമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തകര്‍ എത്തിയത്. മണ്ഡലങ്ങള്‍ തോറുമുള്ള പ്രചാരണത്തിന് സ്ഥാനാര്‍ഥിക്ക് കഴിയില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തകര്‍ കല്‍പ്പറ്റയിലെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  18 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  18 days ago