ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പദ്ധതി: നഗരസഭ ചെയര്‍പേഴ്‌സണ്‍
വടക്കാഞ്ചേരി: നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ടൗണ്‍ പ്ലാന്‍ ഡിപ്പാര്‍ട്ട്‌മെന്റും, നാറ്റ്പാക്കും ചേര്‍ന്ന് വിശദമായ പദ്ധതി തയ്യാറാക്കി വരികയാണെന്നും ഇത് യാഥാര്‍ഥ്യമാകുന്നതോടെ നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ കഴിയുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് പത്രകുറിപ്പില്‍ അറിയിച്ചു.
ഗതാഗത കുരുക്ക് പരിഹരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഐ.എന്‍.ടി.യു.സി.യുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണ്.
പുതിയ നഗരസഭ പദ്ധതികള്‍ ആരംഭിക്കാന്‍ പോകുന്നതേയുള്ളൂ. വര്‍ക്കിങ് ഗ്രൂപ്പുകളും, വാര്‍ഡ് സഭകളും ഈ മാസം ആരംഭിക്കും. അതിന് മുന്‍പ് മുന്‍ ഭരണസമിതിയുടെ വീഴ്ച നഗരസഭ ഭരണത്തിന് മുകളില്‍ കെട്ടിവെക്കാനാണ് ശ്രമം. മേല്‍പാലം റോഡില്‍ വഴിവിളക്കുകള്‍ കത്താത്തത് ഗുണനിലവാരം കുറഞ്ഞ കേബിള്‍ ഉപയോഗിച്ച് വയറിങ് നടത്തിയത് മൂലമാണ്.
ഇതിന് ഉത്തരവാദി മുന്‍ പഞ്ചായത്ത് ഭരണസമിതിയും കരാര്‍ ഏറ്റെടുത്തിട്ടുള്ള സ്വകാര്യ ഏജന്‍സിയുമാണ്. ഇതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും നടപടി സ്വീകരിക്കുമെന്നും ശിവപ്രിയ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."