അപകട മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ കെട്ടുങ്ങല്‍ അഴിമുഖത്ത് വിദ്യാര്‍ഥികളുടെ കുളി
പരപ്പനങ്ങാടി: കടലും പുഴയും ഒന്നിച്ച് ചേരുന്ന ഏറെ അപകടം നിറഞ്ഞ പരപ്പനങ്ങാടി കെട്ടുങ്ങല്‍ അഴിമുഖത്തെ സന്ദര്‍ശകരുടെ ബാഹുല്യം അധികൃതരേയും പ്രദേശത്തുകാരെയും ഭീതിയിലാക്കുന്നു. ഒഴിവ് സമയങ്ങളിലും മറ്റും വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് ഇവിടെ കുളിക്കാനെത്തുന്നത് .അഴിമുഖഭാഗത്ത് സുരക്ഷാ ഭിത്തിയില്ലാത്തതും തിരയും അടിയൊഴുക്കും ശക്തമായതിനാലും അപകടത്തിന് സാധ്യത ഏറെയാണ്.
ഇതറിയാതെയാണ് പലരും കടലില്‍ ചാടുന്നത്. ഇന്നലെ ഉള്ളണം പ്രദേശത്തുനിന്ന് അഞ്ച് വിദ്യാര്‍ഥികള്‍ കടലില്‍ കുളിക്കാനിറങ്ങിയതോടെ നാട്ടുകാര്‍ ഇടപെട്ട് കയറ്റുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 30ന് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ അഞ്ചംഗ വിദ്യാര്‍ഥികളില്‍ പരപ്പനങ്ങാടി ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മാപ്പൂട്ടില്‍ റോഡിലെ പി. ജാഫറലി മുങ്ങി മരിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ബി.ഇ.എം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇവിടെ 'അപകടമേഖല' എന്ന സൂചനാ ബോര്‍ഡ് സ്ഥാപിച്ചെങ്കിലും ഫലമുണ്ടാകുന്നില്ല. കടലിലെ സാഹസികത ഹരമായി കണ്ട് കുളിക്കാനിറങ്ങി അപകടത്തില്‍പെടുമ്പോള്‍ രക്ഷപ്പെടുത്തുന്നതിന് യാതൊരു സംവിധാനവും ഇവിടെയില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ അധികൃതര്‍ ജാഗ്രത പാലിക്കണമെന്ന ആവശ്യം ഉയരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."