തട്ടിപ്പുകേസില്‍ മോദിയെ വിട്ടുകിട്ടാന്‍ യു.എസും
ന്യൂഡല്‍ഹി: 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് മുങ്ങിയ ഗുജറാത്തി വജ്ര വ്യവസായി നീരവ് മോദിയെ വിട്ടുകിട്ടാനുള്ള നീക്കവുമായി യു.എസും. സമാനമായൊരു തട്ടിപ്പ് കേസിലാണ് യു.എസ് ലണ്ടനില്‍ അറസ്റ്റിലുള്ള നീരവ് മോദിയെ വിട്ടുകിട്ടാന്‍ നീക്കം നടത്തുന്നത്. സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരായ റിക്കോ നിയമപ്രകാരമാണ് കേസ്. 20 വര്‍ഷം വരെ ജയില്‍ ശിക്ഷയും അറ്റോര്ണിയ്ക്കുള്ള ഫീസും നഷ്ടമുണ്ടാക്കിയതിന്റെ മൂന്നിരട്ടി തിരിച്ചടയ്ക്കുകയും ചെയ്യേണ്ടിവരുന്ന കുറ്റമാണിത്. ഇന്ത്യയിലെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമം, അഴിമതി വിരുദ്ധ നിയമം എന്നിവയേക്കാള്‍ ശക്തമായ നിയമമാണ് യു.എസിലെ റിക്കോ.
കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ പ്രകാരം നീരവിനെ വിട്ടുകിട്ടണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെടാനുള്ള നീക്കം യു.എസ് ആരംഭിച്ചിട്ടുണ്ട്. നീരവ് മോദിയ്ക്ക് പുറമേ നീരവിന്റെ രണ്ട് പാര്‍ട്ണര്‍മാരായ മിഹിര്‍ ബന്‍സാലി, അജയ് ഗാന്ധി, ഫയ്യസ്റ്റര് ഡയമണ്ട്, എ. ജാഫി, ഫാന്റസി എന്നീ മൂന്ന് പാപ്പരായ യു.എസ് കമ്പനികള്‍ എന്നിവയ്ക്കെതിരേയും റിക്കോ നിയമപ്രകാരം യു.എസ് കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. യു.എസ് മോദിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാലും ഇന്ത്യ ആദ്യം ആവശ്യം ഉന്നയിച്ചതെന്നതിനാല്‍ ഇന്ത്യയ്ക്ക് തന്നെ വിട്ടുകിട്ടുമെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."