HOME
DETAILS
MAL
എം.ബി.ബി.എസ്: സ്കോളര്‍ഷിപ്പിന് അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു
backup
July 04 2020 | 01:07 AM
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ 2018 - 19 അധ്യയന വര്‍ഷം എം.ബി.ബി.എസ് പ്രവേശനം നേടിയവരില്‍ സര്‍ക്കാരിന്റെ ബി.പി.എല്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു.
113 അപേക്ഷകളുടെ വെയിറ്റേജ് മാര്‍ക്ക് വിവരങ്ങള്‍ ംംം.രലലസലൃമഹമ.ീൃഴ വെബ്സൈറ്റില്‍ ലഭ്യമാണ്.
മുപ്പതോ അതില്‍ കൂടുതലോ വെയിറ്റേജ് മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. വെയിറ്റേജ് സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് ജൂലൈ 30ന് വൈകിട്ട് അഞ്ചുവരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ കാര്യാലയത്തില്‍ തപാല്‍ മുഖേന പരാതി നല്‍കാം.
ലഭിക്കുന്ന പരാതികളില്‍ അതത് ജില്ലാ കലക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."