HOME
DETAILS
MAL
ഇന്ത്യ 50,000 കോടിയുടെ ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നു
backup
April 04 2019 | 19:04 PM
ന്യൂഡല്‍ഹി: മാരക സംഹാരശേഷിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ നാവികസേന ഒരുങ്ങുന്നതായി റിപോര്‍ട്ട്. പ്രൊജക്റ്റ് -75 ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇവ നിര്‍മിക്കുന്നതിന് 50,000 കോടി രൂപ ചെലവു വരുമെന്നാണ് കണക്ക്.
ഈ വന്‍ പദ്ധതിയില്‍ സഹകരിക്കാന്‍ ഉദ്ദേശിക്കുന്ന വിദേശ കമ്പനികള്‍ ഉള്‍പ്പെടെയുള്ളവരെ ക്ഷണിച്ച് ഉടന്‍ ടെന്‍ഡര്‍ വിളിക്കും.
പരമ്പരാഗത മാതൃകയിലുള്ള ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനികളാണ് നിര്‍മിക്കുക. പരമ്പരാഗത-ആണവ അന്തര്‍വാഹനികളുടെ ഒരു വ്യൂഹത്തെ കെട്ടിപ്പടുക്കാനാണ് നാവികസേനയുടെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."