HOME
DETAILS

ജോസ് പക്ഷവുമായി അങ്ങോട്ടുപോയി  ചര്‍ച്ച വേണ്ടെന്നു സി.പി.എം സെക്രട്ടേറിയറ്റ്

  
backup
July 04, 2020 | 1:15 AM

%e0%b4%9c%e0%b5%8b%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85%e0%b4%99%e0%b5%8d%e0%b4%99%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f
 
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്നും പുറത്താക്കപ്പെട്ട കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി പക്ഷവുമായി അങ്ങോട്ടു പോയൊരു ചര്‍ച്ച വേണ്ടെന്നു സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ജോസ് പക്ഷം ഇതുവരെ ശരിയായൊരു രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടില്ല. ഇപ്പോഴും യു.ഡി.എഫ് നേതാക്കള്‍ അവരുമായി ചര്‍ച്ച നടത്തുകയാണ്. പുറത്താക്കിയെന്നും പുറത്താക്കിയിട്ടില്ലെന്നും പറയുന്ന സാഹചര്യത്തില്‍ യു.ഡി.എഫിലേക്കുള്ള ജോസ് പക്ഷത്തിന്റെ തിരിച്ചുപോകലും സാധ്യമാണ്. രണ്ടു തെരഞ്ഞെടുപ്പുകള്‍ മുന്നിലുള്ളതിനാല്‍ യു.ഡി.എഫ് സംവിധാനത്തെ കഴിയുന്നത്ര ദുര്‍ബലപ്പെടുത്തുന്നത് ഇടതുമുന്നണിക്കു ഗുണകരമാണെന്നും ജോസ് വിഭാഗം ആഗ്രഹം പ്രകടിപ്പിച്ചാല്‍ എല്‍.ഡി.എഫിലെ എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച ചെയ്ത ശേഷം ഉചിതമായ തീരുമാനമെടുക്കണമെന്നും ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായി. 
കേരള കോണ്‍ഗ്രസ് ജോസ് പക്ഷവുമായി സി.പി.എം ഇതുവരെയും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അവരുടെ രാഷ്ട്രീയ നിലപാടു നോക്കിയായിരിക്കും ഇടതുമുന്നണിയുടെ സമീപനമെന്നും സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫ് ശിഥിലമായ അവസ്ഥയിലാണ്. ആദ്യം പുറത്താക്കിയെന്ന് പറഞ്ഞ കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ല മാറ്റി നിര്‍ത്തിയിട്ടേ ഉള്ളു എന്ന് രണ്ടാമത് തിരുത്തി. ഭയപ്പെടുത്തി വശത്താക്കാം എന്നാണ് യു.ഡി.എഫ് കരുതിയത്. എന്നാല്‍ അതിന് വിപരീതമായ സാഹചര്യമാണ് നിലവിലുള്ളത്. അദ്ദേഹം പറഞ്ഞു.
 ഇന്നത്തെ സാഹചര്യത്തില്‍ ഇടതുമുന്നണി സംവിധാനം ശക്തമാണ്. വര്‍ഗീയ ശക്തികളുമായി കൈകോര്‍ത്തു സംസ്ഥാനത്തു വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ജമാഅത്ത് ഇസ്‌ലാമിയും എസ്.ഡി.പി.ഐയുമായി മുസ്‌ലിം ലീഗ് ബന്ധം സ്ഥാപിക്കുന്നത്. ഈ കൂട്ടുകെട്ടിന്റെ ആപത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പോലുള്ള മുസ്‌ലിം സംഘടനകള്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ അനുഗ്രഹാശിസുകളോടെയാണ് ജമാഅത്ത് ഇസ്‌ലാമിയുമായും എസ്.ഡി.പി.ഐയുമായും ലീഗ് കൂട്ടുകൂടുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധിയും എ.കെ ആന്റണിയും കെ.സി വേണുഗോപാലും അറിഞ്ഞുകൊണ്ടാണ് ഇങ്ങനെയൊരു ബന്ധമെങ്കില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നിലപാടു വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് വിപ്ലവകാരികളുടെ കണ്‍വന്‍ഷന്‍,ഈ നിലയിലേക്ക് തങ്ങളെ എത്തിച്ചതാണ്': പാലക്കാട് സിപിഎം വിമതരുടെ കണ്‍വെന്‍ഷനില്‍ പി.കെ ശശി

Kerala
  •  9 days ago
No Image

'ഇസ്‌റാഈലിന് വേണ്ടി പോരാടാന്‍ യു.എസില്‍ ആര്‍ക്കും താല്‍പര്യമില്ല'  സെനറ്റ ഹിയറിങ്ങില്‍ ഇറാന്‍ ആക്രമണത്തിനെതിരെ പ്രതിഷേധം, ബലപ്രയോഗം, സ്ഥാനാര്‍ഥിക്ക് പരുക്ക്

International
  •  9 days ago
No Image

സുരക്ഷാ മുന്‍കരുതല്‍: ദുബൈ ഗ്ലോബല്‍ വില്ലേജ് നാളെ വരെ അടച്ചിടും

uae
  •  9 days ago
No Image

കുര്‍ദ് ഗ്രൂപ്പുകളെ ഉപയോഗിച്ച് ഇറാനില്‍ കലാപത്തിന് യു.എസ് നീക്കം; പിന്നാലെ കുര്‍ദ് ആസ്ഥാനത്ത് ഡ്രോണ്‍ ആക്രമണം

International
  •  9 days ago
No Image

കണ്ണീരോടെ മറ്റൊരു മടക്കം; പ്രോട്ടീസിനെ വിടാതെ പിന്തുടരുന്ന സെമി ശാപം

Cricket
  •  9 days ago
No Image

ജി.സുധാകരനെ അനുനയിപ്പിക്കാന്‍ സിപിഎം; അദ്ദേഹത്തിന്റെ കഴിവും അനുഭവസമ്പത്തും തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്തുമെന്ന് എം.എ ബേബി, ഫോണില്‍ വിളിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  9 days ago
No Image

ദോഹയിലെ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ചു

qatar
  •  9 days ago
No Image

ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ ദേവസ്വം ബോര്‍ഡും ഉദ്യോഗസ്ഥരും; ദേവസ്വം ബോര്‍ഡിനെതിരേ തന്ത്രിയുടെ മൊഴി

Kerala
  •  9 days ago
No Image

യു.എ.ഇയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ചാര്‍ട്ടര്‍ വിമാനങ്ങളും പ്രത്യേക സര്‍വിസുകളും, ഈടാക്കുന്നത് വന്‍ നിരക്ക്; പ്രധാന എയര്‍ലൈനുകളുടെ സ്റ്റാറ്റസ് ഇങ്ങനെ | UAE flight update

uae
  •  9 days ago
No Image

കരിയറും ആത്മവിശ്വാസവും തകർത്തു; മോശം ഹെയർ കട്ടിന് എട്ടു വർഷത്തിന് ശേഷം യുവതിക്ക് നീതി, ലക്ഷങ്ങളുടെ നഷ്ടപരിഹാരം

National
  •  9 days ago