പൂളമണ്ണയില്‍ കാട്ടുപന്നി ശല്യം രൂക്ഷം
പാണ്ടിക്കാട്: കാട്ടുപന്നിയുടെ പരാക്രമത്തില്‍ ദുരിതം പേറി കര്‍ഷകര്‍. പൂളമണ്ണ, പുക്കൂത്ത്, മുണ്ടക്കോട്, കൊളപ്പറമ്പ്, എറിയാട് തുടങ്ങിയ പ്രദേശങ്ങളിലാണ് രാത്രി കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന പന്നിക്കൂട്ടം കപ്പക്കൃഷി നശിപ്പിക്കുന്നത്.
കൃഷി ചെ്ത് മൂന്നും നാലും മാസം മാത്രം പ്രായമായ കപ്പകള്‍ തറ തകര്‍ത്ത് കൊമ്പുകള്‍ മറിച്ചിട്ട് കിഴങ്ങുകള്‍ ഭക്ഷിക്കുകയാണ് കാട്ടുപന്നികള്‍. കൃഷിയിടത്തിന്ന് ചുറ്റും കമ്പികൊണ്ട് സംരക്ഷണ വേലികെട്ടിയിട്ടും ഇവയുടെ പഴുതുകളിലൂടെ വലിഞ്ഞുകേറി പന്നികള്‍ കൃഷിയിടത്തില്‍ പ്രവേശിക്കുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്.
നെല്ല്, വാഴ, ചേമ്പ്, കുവ്വ തുടങ്ങിയ വിളകളും നശിപ്പിക്കുന്നുണ്ട്.
കാടുമൂടിക്കിടക്കുന്ന കുളപ്പറമ്പ് ക്യാംപ് കോമ്പൗണ്ടിലും വ്യവസായ എസ്റ്റേറ്റ് വളപ്പിലും ചില സ്വകാര്യ വളപ്പുകളിലും പകല്‍സമയം കഴിയുന്ന കാട്ടുപന്നികള്‍ രാത്രിയോടെയാണ് തീറ്റതേടി കൃഷി ഭൂമികളിലേക്ക് കൂട്ടമായി ഇറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."