HOME
DETAILS
MAL
'ഒറ്റക്ക് നിന്നാല്‍ എല്ലാവരും ബക്കറ്റിലെ വെള്ളം തന്നെ'
backup
July 04 2020 | 01:07 AM
കാനത്തിന് കോടിയേരിയുടെ മറുപടി
തിരുവനന്തപുരം: യു.ഡി.എഫ് പുറത്താക്കിയ കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞ ഭിന്നാഭിപ്രായത്തിന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ഒറ്റക്ക് നിന്നാല്‍ പാര്‍ട്ടിക്ക് ശക്തിയില്ലെന്ന് പറയാന്‍ കടല്‍ വെള്ളം കോരി ബക്കറ്റിലെടുത്താലെന്ന പോലെയെന്ന് പരാമര്‍ശിച്ച കാനം രാജേന്ദ്രന് അതേ നാണയത്തില്‍ കോടിയേരി ബാലകൃഷ്ണന് മറുപടിയും നല്കി. ഒറ്റയ്ക്ക് മത്സരിച്ചാല്‍ എന്താണ് അവസ്ഥയെന്ന് ചിന്തിക്കുകയാണെങ്കില്‍ കാനം രാജേന്ദ്രന് പറഞ്ഞത് ശരിയാണ്. ഒറ്റയ്ക്ക് നിന്നാല്‍ ആരും ശക്തിയല്ലെന്ന് എല്ലാവരും ഓര്‍ക്കണം, അതുകൊണ്ട് കാനം രാജേന്ദ്രന് പറഞ്ഞതിനോട് വിയോജിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും കോടിയേരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."