HOME
DETAILS
MAL
പുറത്തുനിന്നെത്തുന്നവരെ ഒറ്റപ്പെടുത്തരുത്: മുഖ്യമന്ത്രി
backup
July 04 2020 | 01:07 AM
ക്വാറന്റൈനില്‍ കഴിയുന്നവരെ ശല്യപ്പെടുത്തിയാല്‍ ശക്തമായ നടപടി
തിരുവനന്തപുരം: പുറംനാടുകളില്‍ നിന്നെത്തുന്നവരെ ഒറ്റപ്പെടുത്തുന്ന പ്രവണത ചിലയിടങ്ങളിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് മനുഷ്യര്‍ക്കു ചേര്‍ന്നതല്ല. പുറംനാടുകളില്‍ നിന്നെത്തുന്നവരെ സ്വീകരിക്കുകയും അവര്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുകയുമാണ് നമ്മുടെ ഉത്തരവാദിത്വം. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ നാടിനാകെ അപമാനകരമാണ്.
വരുന്നവരില്‍ ചിലര്‍ക്ക് അസുഖമുണ്ട്. രോഗബാധിതരെ അകറ്റിനിര്‍ത്തുകയല്ല വേണ്ടത്. ശാരീരിക അകലം പാലിച്ച് സംരക്ഷിക്കണം.
ക്വാറന്റൈനില്‍ കഴിയുന്നവരെ ശല്യപ്പെടുത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കും. രോഗികളല്ല, രോഗമാണ് ശത്രു എന്ന് മനസിലാക്കണം. ഈ മഹാവ്യാധിയെ തടുത്തുനിര്‍ത്താന്‍ ഏറ്റവും കരുത്തുള്ള ആയുധം മനുഷ്യത്വമാണ്.
അപരനെക്കുറിച്ചുള്ള കരുതല്‍, ദയ ഇതെല്ലാം ഉയര്‍ത്തിപ്പിടിച്ചാല്‍ മാത്രമേ ഈ ഘട്ടത്തെ അതിജീവിക്കാനാകൂ. ഓര്‍ക്കേണ്ടത് നാളെ ഈ രോഗം ആര്‍ക്കും വരാമെന്നാണ്. ഇത് ജനങ്ങളുടെയാകെ ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."