ക്ഷേത്രത്തില്‍ കവര്‍ച്ച: സ്വര്‍ണവും പണവും നഷ്ടപ്പെട്ടു
താനൂര്‍: കാട്ടിലങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ക്ഷേത്രത്തിന്റെ തിടപ്പള്ളി, ഓഫിസ്, ബില്‍ കൗണ്ടര്‍ എന്നിവയുടെ പൂട്ട് തകര്‍ത്തു ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച പന്ത്രണ്ടര പവന് സ്വര്‍ണവും ഭണ്ഡാരത്തിലെ പണവും മോഷ്ടിക്കപ്പെട്ടു.
പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് ഓഫിസിലെ ഫയലുകളും മറ്റും വാരിവലിച്ചിട്ട നിലയില്‍ കണ്ടത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഓഫിസിന്റെയും മറ്റും പൂട്ടുകള്‍ തകര്‍ത്തതായും സ്വര്‍ണവും പണവും നഷ്ടമായതായും ബോധ്യമായത്. തുടര്‍ന്നു ജീവനക്കാര്‍ ക്ഷേത്ര ഭാരവാഹികളെയും പൊലിസിനെയും അറിയിക്കുകയായിരുന്നു. താനൂര്‍ സി.ഐ എം.ഐ ഷാജി, എസ്.ഐ രാജേന്ദ്രന് നായര്‍ എന്നിവരുടെ നേതൃത്യത്തില്‍ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മലപ്പുറത്തുനിന്നു ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. ഫോറന്‍സിക് ബ്യൂറോ ഇന്‍സ്പെക്ടര്‍ എസ് സന്തോഷത്തിന്റെ നേതൃത്വത്തിലാണ് വിരലടയാള വിദഗ്ധര്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."