യുവത്വമൊക്കെ കടലാസില്‍; കഴിഞ്ഞുപോയത് ഏറ്റവും പ്രായം കൂടിയ ലോക്സഭ
ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് കൂടുതല്‍ അവസരമെന്ന് ഓരോ തെരഞ്ഞെടുപ്പിലും രാഷ്ട്രീയപ്പാര്‍ട്ടികളൊക്കെ പ്രഖ്യാപിക്കാറുണ്ടെങ്കിലും യുവത്വമൊക്കെ കടലാസില്‍ മാത്രമേയുള്ളൂ. ലോക്സഭാ സെക്രട്ടറിയേറ്റിന്റെ കണക്കുപ്രകാരം കഴിഞ്ഞുപോയത് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ലോക്സഭ. 55.64 വയസ്സായിരുന്നു 16ാം ലോക്സഭയില്‍ അംഗങ്ങളുടെ ശരാശരി പ്രായം.
ഓരോ സഭാകാലാവധി കഴിയുമ്പോഴും ലോക്സഭാംഗങ്ങളുടെ ശരാശരി പ്രായവും ഒപ്പം വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഇടയ്ക്ക് ചില സഭകളില്‍ കുറയുന്നുമുണ്ട്. 15ാം ലോക്സഭയിലെ ശരാശരി പ്രായം 53.03 വയസ്സായിരുന്നു. 14ാം ലോക്സഭയില്‍ ഇത് 52.53 വയസ്സാണ്. 12ാം ലോക്സഭയാണ് സമീപകാലത്തെ 'യുവത്വം' തുളുമ്പുന്ന ലോക്സഭ. 46.4 വയസ്സായിരുന്നു അന്ന് ശരാശരി.
ഒന്നാം ലോക്സഭയുടെ ശരാരി 45.5 വയസ്സാണ്. രണ്ടാമത്തെ സഭയായപ്പോള്‍ ഇത് 46.7 വയസ്സായി. മൂന്നായപ്പോള്‍ 49.4 ആയി ഉയര്‍ന്നു. അഞ്ചാംസഭയില്‍ 48.7 ആയി കുറഞ്ഞെങ്കിലും ആറാം സഭയായതോടെ 49.2 ആവുകയും തൊട്ടടുത്ത സഭയില്‍ 52.1ലേക്ക് ഉയരുകയും ചെയ്തു. ഏഴാം സഭ-49.9 ആയിരുന്നു. എട്ടാം സഭയിലാണ് ആദ്യമായി ഇത് 50 കടക്കുന്നത്. 51.4 ആയിരുന്നു അന്ന് ശരാശരി. പിന്നീട് 12ാം സഭയൊഴികെ മറ്റൊരിക്കലും അത് 50ല്‍ താഴെ വന്നില്ല. 9ാംസഭ-51.3, 10ാംസഭ-51.4, 11ാംസഭ-52.8, 13ാം സഭ-55.5 എന്നിങ്ങനെയാണ് പ്രായക്കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."