HOME
DETAILS
MAL
വിദേശരാജ്യങ്ങള്‍ക്ക് പ്രവാസികളെ സ്വീകരിക്കാന്‍ തടസമില്ലെങ്കില്‍ നിയന്ത്രണം എന്തിന്
backup
July 04 2020 | 01:07 AM
ന്യൂഡല്‍ഹി: നാട്ടില്‍ അവധിക്ക് വന്നിരിക്കുന്ന പ്രവാസികള്‍ക്ക് ജോലിചെയ്യുന്ന രാജ്യങ്ങളിലേക്ക് തിരിച്ചു പോകാന്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ വിസാ കാലാവധി നിര്‍ബന്ധമാക്കുന്ന പുതിയ നയം സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം തേടി. വിദേശരാജ്യങ്ങള്‍ക്ക് പ്രവാസികളെ സ്വീകരിക്കാന്‍ തടസമില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം കൊണ്ടു വന്നത് എന്തിനെന്നു വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് അനു ശിവരാമന് അധ്യക്ഷയായ ബെഞ്ചിന്റേതാണ് ഉത്തരവ്.
കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേ ഡല്‍ഹി കെ.എം.സി.സിയാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. നിയന്ത്രണം മൂലം വിസയുള്ളവര്‍ക്ക് പോലും തിരിച്ചു പോകാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്നും കെ.എം.സി.സിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് ഹാരിസ് ബീരാന് വാദിച്ചു. ഈ മാസം എട്ടിന് കേസ് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."