കെ.എസ്.ടി.യു തുടര്‍പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.യു തുടര്‍ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി ജൂലൈ എട്ടിന് എ.ഇ.ഒ ഓഫിസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള കഴിഞ്ഞ വര്‍ഷത്തെ യൂനിഫോം തുക പൂര്‍ണമായി ഇതുവരെയും വിതരണം ചെയ്തിട്ടില്ല. ഈ തുക ഉടന്‍ നല്‍കണമെന്ന് കെ.എസ്.ടി.യു നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ അധ്യയനം ഒരുമാസം പിന്നിട്ടിട്ടും പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കിയിട്ടില്ല. കൂടാതെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ക്കും ഒരു സംവിധാനവും ലഭ്യമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ പഠനത്തെ റഗുലര്‍ പഠനത്തിന് ബദലായി അംഗീകരിക്കാന്‍ കഴിയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ അധ്യാപകരെ കൊവിഡ് പ്രതിരോധ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുക, എസ്.എസ്.എല്‍.സി പാസായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും തുടര്‍ പഠനത്തിന് അവസരം നല്‍കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
വാര്‍ത്താസമ്മേളനത്തില്‍ കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അബ്ദുല്ല വാവൂര്, ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍, ട്രഷറര്‍ ബഷീര്‍ ചെറിയാണ്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി പി.കെ അസീസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."