HOME
DETAILS
MAL
ക്രൗഡ് ഫണ്ടിങ്ങ്: കനയ്യക്ക് കിട്ടിയത് 65 ലക്ഷം
backup
April 04 2019 | 19:04 PM
പട്‌ന: ബിഹാറിലെ ബെഗുസരായില്‍ സി.പി.ഐ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജെ.എന്‍.യു വിദ്യാര്‍ഥി നേതാവായിരുന്ന കനയ്യ കുമാറിന്റെ ക്രൗഡ് ഫണ്ടിങ്ങ് വന്‍ വിജയത്തിലേക്ക്. 65,14,235 ലക്ഷം രൂപയാണ് ഇതുവരെ കനയ്യക്ക് ലഭിച്ചത്. മഹേശ്വര്‍ പേരി എന്ന വ്യക്തിയാണ് ഏറ്റവും അധികം തുക നല്‍കിയിരിക്കുന്നത്. 5,00,000 രൂപയാണ് മഹേശ്വര്‍, കനയ്യയുടെ ക്രൗഡ് ഫണ്ടിലേക്ക് നല്‍കിയത്. അവര്‍ ഡെമോക്രസി എന്ന കൂട്ടായ്മയാണ് തുക പിരിക്കുന്നത്. ഇവരുടെ വെബ്‌സൈറ്റ് വഴിയാണ് പണം നല്‍കേണ്ടത്. 70,00,000രൂപയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 10 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഉദ്ദേശിച്ച തുകയുടെ 93 ശതമാനവും ശേഖരിക്കാന്‍ കഴിഞ്ഞു. വോട്ടു ചോദിക്കുന്നതിനോടൊപ്പം തനിക്ക് തെരഞ്ഞെടുപ്പിനാവശ്യമായ ഫണ്ടും ലഭ്യമാക്കണമെന്നാണ് കനയ്യ അണികളോട് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."