HOME
DETAILS
MAL
റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന്
backup
July 09 2018 | 07:07 AM
പോത്താനിക്കാട്: കുണ്ടും കുഴിയുമായി തകര്‍ന്നു കിടക്കുന്ന പോത്താനിക്കാട് മുള്ളരിങ്ങാട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ ആനത്തുഴി മുതല്‍ ഒറ്റക്കണ്ടം വരെയുള്ള ഭാഗങ്ങളാണ് കൂടുതല്‍ തകര്‍ന്നിട്ടുള്ളത്. നൂറുകണക്കിനു വാഹനങ്ങളും ബസുകളും സഞ്ചരിക്കുന്ന റോഡ് കഴിഞ്ഞ മൂന്നു വര്‍ഷമായി അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കാല്‍നടയാത്രപോലും ദുസഹമായിട്ടുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങളും സമരങ്ങളും നടത്തിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. പ്രശ്നപരിഹാരം ഇനിയും വൈകുന്ന പക്ഷം റോഡ് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ സ്വീകരിക്കുമെന്നു നാട്ടുകാര്‍ മുന്നറിയിപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."