1984നു ശേഷം ഗുജറാത്തി മുസ്ലിം ലോക്സഭയിലെത്തിയിട്ടില്ല
1984ലെ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച അഹമ്മദ് പട്ടേലിനു ശേഷം ഗുജറാത്തില്‍ നിന്നൊരു മുസ്ലിം സ്ഥാനാര്‍ഥിയും ലോക്സഭയിലെത്തിയിട്ടില്ല. ഭറൂച്ച് മണ്ഡലത്തില്‍ 1.15 ലക്ഷം വോട്ടുകള്‍ക്കാണ് അന്ന് അഹമ്മദ് പട്ടേല്‍ ബി.ജെ.പിയുടെ ചന്ദുദേശ്മുഖിനെ പരാജയപ്പെടുത്തിയത്.
പുതുതായി രൂപീകരിച്ച ഗുജറാത്ത് സംസ്ഥാനത്ത് 1962ല്‍ ലോക്സഭയിലേക്കു നടന്ന വോട്ടെടുപ്പില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള ജോഹ്റ ചവാദ തെരഞ്ഞെടുക്കപ്പെട്ടു. 1977ല്‍ രണ്ടു മുസ്ലിംകള് തെരഞ്ഞെടുക്കപ്പെട്ടു, അഹമ്മദ് പട്ടേലും ഇഹ്സാന്‍ ജാഫ്രിയും. സംസ്ഥാനത്ത് നിന്ന് ആദ്യമായാണ് രണ്ടുമുസ്ലിം സ്ഥാനാര്‍ഥികള്‍ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നതും.
ബറൂച്ച് മണ്ഡലത്തില്‍ 22 ശതമാനമാണ് മുസ്ലിം ജനസംഖ്യ. 1982ലും 84ലും അഹമ്മദ് പട്ടേല്‍ ഇവിടെ നിന്നു വിജയിച്ചു. 1989നു ശേഷം ബി.ജെ.പി ഇതുവരെ സംസ്ഥാനത്ത് മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."